ഡല്‍ഹി : ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികള്‍ പ്രസ്താവിക്കുന്ന സെഷന്‍സ് കോടതികളാണ് ഇക്കാര്യം ഉറപ്പാക്കേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
Also Read: ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
ജസ്റ്റിസ് മാരായ ബി വി നാഗരത്‌ന പങ്കജ് മിത്തല്‍ എന്നിവരാണ് സുപ്രധാനമായ നിര്‍ദേശം നല്‍കിയത്. കേസുകള്‍ മെറിറ്റ് പരിശോധിച്ച ശേഷം ഇരകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവും സെഷന്‍സ് കോടതികള്‍ക്ക് പുറപ്പടുവിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിറക്കി.