CMDRF

കലിപ്പൻ വേഷത്തിൽ സുരാജ്, ‘മുറ’ റിലീസ് തീയതി പ്രഖ്യാപിച്ചു

കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറ ഒക്ടോബർ 18 ന് തിയറ്ററുകളിക്കെത്തും.

കലിപ്പൻ വേഷത്തിൽ സുരാജ്, ‘മുറ’ റിലീസ് തീയതി പ്രഖ്യാപിച്ചു
കലിപ്പൻ വേഷത്തിൽ സുരാജ്, ‘മുറ’ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകശ്രദ്ധയും അതുപോലെ നിരൂപക പ്രശംസയും നേടിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറ ഒക്ടോബർ 18 ന് തിയറ്ററുകളിക്കെത്തും. പ്രമുഖ നടൻ സുരാജ് വെഞ്ഞാറമൂടും യുവ താരം ഹൃദു ഹറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം കരസ്ഥമാക്കിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, തഗ്സ്, മുംബൈക്കാർ തുടങ്ങിയ ചിത്രങ്ങളിലും കൂടാതെ ക്രാഷ് കോഴ്സ് വെബ്‌സീരിസിലും തന്റെ മികവാർന്ന പ്രകടനത്തിന് ശേഷമാണ് മലയാളി കൂടിയായ ഹൃദു ഇപ്പോൾ മുറയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Also Read: നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായത്: ലോകേഷ് കനകരാജ്

ട്രെൻഡായി ടീസർ

MURA TEASER

മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിക്കുന്നത

Also Read: പാട്രിക് ആയി ഫഹദ് ഫാസില്‍; ക്യാരക്ടര്‍ റിവീലിംഗ് വീഡിയോ പുറത്ത്

ചിത്രത്തിന്റെ നിർമ്മാണം റിയ ഷിബു, എച്ച്ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പിആർഒ പ്രതീഷ് ശേഖർ.

Top