CMDRF

കാലങ്ങള്‍ക്കുശേഷം കോമഡി ചിത്രവുമായി സുരാജ് വെഞ്ഞാറമൂട്

കാലങ്ങള്‍ക്കുശേഷം കോമഡി ചിത്രവുമായി സുരാജ് വെഞ്ഞാറമൂട്
കാലങ്ങള്‍ക്കുശേഷം കോമഡി ചിത്രവുമായി സുരാജ് വെഞ്ഞാറമൂട്

കാലങ്ങള്‍ക്കുശേഷം ഒരു കോമഡി ചിത്രവുമായി എത്തിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. ഇ ഡി – എക്സ്ട്രാ ഡീസന്റ് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. പൂര്‍ണ്ണമായും നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിര്‍ പള്ളിക്കല്‍ ആണ്.

ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തില്‍ പുതുമുഖ താരം ദില്‍നയാണ് നായിക. ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ഷാജു ശ്രീധര്‍,സജിന്‍ ചെറുകയില്‍,വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികയില്‍ ഷൂട്ടിംഗ് ആരംഭിച്ച ഇ.ഡി യുടെ ചിത്രീകരണം ഇപ്പോള്‍ പാലക്കാട് പുരോഗമിക്കുകയാണ്.

Top