CMDRF

താമര ചിഹ്നമുള്ള സ്വന്തം പതാകയേന്തുന്നത് അഭിമാനം; പതാക വിവാദത്തില്‍ വയനാട്ടിലെ വിഡിയോ പങ്കുവച്ച് കെ സുരേന്ദ്രന്‍

താക വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഞങ്ങള്‍ ഞങ്ങളുടെ താമര ചിഹ്നമുള്ള പതാകയേന്തുന്നത് അഭിമാനമായാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിനുനേരെ സുരേന്ദ്രന്റെ പരിഹാസം.

വയനാട്ടില്‍ കെ സുരേന്ദ്രനും സ്മൃതി ഇറാനിയ്ക്കും ബിജെപി കൊടിയേന്തിയ പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ എക്‌സ് പോസ്റ്റ്. ഞങ്ങളുടെ പതാക ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ ഭാരത മാതാ കി ജയ് വിളിക്കും. അതില്‍ നിന്നും ഞങ്ങളെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കെ സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ചു.

തീവ്രവാദികളുടെ പിന്തുണയോടെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് എന്നും അത് മറച്ചു വെക്കാനാണ് കൊടി പിടിക്കാത്ത തന്ത്രം എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും കടുത്ത വിമര്‍ശനവുമായി എത്തി. നിരോധിച്ച പിഎഫ്‌ഐയുടെ പിന്തുണ ആണ് രാഹുല്‍ ഗാന്ധിക്ക് എന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ തവണ വയനാട്ടില്‍ ലീഗ് കൊടി പിടിച്ചത് വിവാദമായതെങ്കില്‍ ഇക്കുറി കൊടി ഒഴിവാക്കിയത് കോണ്‍ഗ്രസിനെ ശരിക്കും പ്രതിരോധത്തില്‍ ആകുകയാണ്.

Top