CMDRF

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി

സുരേഷ് ഗോപിക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട് : മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും. സുരേഷ് ഗോപിക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജനുവരി 17-നാണ് കേസ് വീണ്ടും പരിഗണിക്കുക. അതിന് മുമ്പ് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ ബി.എന്‍. ശിവശങ്കരന്‍ അറിയിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ ബുധനാഴ്ച സുരേഷ് ഗോപി ഹാജരായി.

Also Read: എ ഡി എമ്മിന്റെ മരണം; പി പി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

ജാമ്യനടപടികള്‍ പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപി ബുധനാഴ്ച കോടതിയില്‍ ഹാജരായത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയും ഭാര്യയും ജാമ്യം നിന്നു. കേസ് ഫ്രെയിം ചെയ്യുന്ന മുറയ്ക്ക് ഓപ്പണ്‍ കോടതിയില്‍ ഹാജരാവുമ്പോള്‍ കുറ്റപത്രം അടക്കം വായിച്ച് കേള്‍പ്പിക്കും. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ കേസില്‍ നേരത്തെ സുരേഷ് ഗോപി ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ അത് നിരാകരിച്ചാണ് മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലില്‍വച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടുന്നതിനിടെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.

Top