തൃശൂർ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ പുനർനിർമിക്കുമെന്ന ഉറപ്പ് പാലിക്കാത്ത സർക്കാറിനെതിരെ വിമർശനവുമായി സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തന്‍റെ വെങ്കല പ്രതിമ താൻ പണിതു നൽകുമെന്നു സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി എംപി പറഞ്ഞു.
ജൂൺ 9നാണ് ബസ്സിടിച്ച് ശക്തൻ പ്രതിമ തകർന്നത്. തകർന്ന പ്രതിമ രണ്ടു മാസം കൊണ്ട് പുനർനിർമിക്കുമെന്നായിരുന്നു സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. പ്രതിമ എത്രയും വേഗത്തിൽ ശരിയാക്കി പുനഃസ്ഥാപിക്കുമെന്ന് തൃശൂർ മേയർ എം. വർഗീസും അറിയിച്ചിരുന്നു. പ്രതിമയുടെ പുനർനിർമാണത്തിന് വേണ്ടിയുള്ള ചെലവ് കെഎസ്ആർടിസി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.
Also Read: ശുദ്ധജലം വിതരണം ചെയ്യുന്നത് തടസ്സപ്പെട്ട സംഭവത്തിൽ പരിഹാരം ഉടൻ; വി ശിവൻകുട്ടി
കലായളവ് കഴിഞ്ഞിട്ടും പുനർനിർമാണം പൂർത്തിയായില്ല. ഇതോടെയാണ് സുരേഷ് ഗോപി പ്രതികരണവുമായി രംഗത്തെത്തിയത്.