ഡൽഹി: മന്ത്രിസ്ഥാനം തിരിച്ചെടുത്താല്‍ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയില്‍. അമിത് ഷായുടെ പേര് പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടതിലും അതൃപ്തിയുണ്ടെന്നാണ് സൂചന. കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അനുവാദം നല്‍കിയേക്കില്ല. കടുത്ത നിലപാട് തുടര്‍ന്നാല്‍ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കും. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ സിനിമ ചെയുന്നതില്‍ തടസമാകും.
സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ താല്‍പ്പര്യത്തിന് കേന്ദ്രമാണ് മറുപടി നല്‍കേണ്ടത്. സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു