ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള ചർച്ചകളിൽ സർക്കാർ വിളിച്ചാൽ സഹകരിക്കുമെന്ന് സുരേഷ് ​ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള ചർച്ചകളിൽ സർക്കാർ വിളിച്ചാൽ സഹകരിക്കുമെന്ന് സുരേഷ് ​ഗോപി
ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള ചർച്ചകളിൽ സർക്കാർ വിളിച്ചാൽ സഹകരിക്കുമെന്ന് സുരേഷ് ​ഗോപി

ആലപ്പുഴ: ഹേമ കമ്മിറ്റി പുറത്തുവന്നതിനു പിന്നാലെ റിപ്പോർട്ടിൻ മേലുള്ള ചർച്ചകളിൽ സർക്കാർ വിളിച്ചാൽ സഹകരിക്കുമെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. എന്തുകൊണ്ട് കാലതാമസം ഉണ്ടായി എന്ന് ചോദിക്കേണ്ടി വന്നല്ലോ. ഇത്ര ഗൗരവമുള്ള കാര്യങ്ങൾ അവരുടെ തന്നെ അറിവിൽ എത്തുന്നത് ഇപ്പോൾ ആയിരിക്കും. എല്ലാ മേഖയിലും ഇല്ലേ ഇത്. പരിഹാര മാർഗങ്ങളും റിപ്പോർട്ടിൽ ഉണ്ടല്ലോയെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയാൽ ബാധിക്കപ്പെട്ട ചിലർ പവർ ഗ്രൂപ്പുകളെ കുറിച്ച് മുൻപും പറഞ്ഞിട്ടുണ്ട്. നാലഞ്ചു മാസം മുമ്പ് മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് വേറെ ചില പവർ സെൻ്റേഴ്സ് വന്നിരുന്നു. അതിൽ തിരുത്തൽ നടപടികൾ ഉണ്ടാവണം. അതിനാണ് ഒരു ഭരണം ഉള്ളത്.

തിരുത്തൽ ഞാനും നിങ്ങളും ആഗ്രഹിക്കുന്നുണ്ട്. സിനിമാപ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. സിനിമ എന്നു പറയുന്നത് ഒരു കോടിയും പത്തുകോടിയും വാങ്ങുന്ന ആളിന്റേത് മാത്രമല്ല. ഒരു ദിവസം 2000 രൂപ ശമ്പളം വാങ്ങി പോകുന്ന ഭാരം ചുമക്കുന്ന സംഘടിത മേഖലയിൽ പെട്ടതാണ്. മേഖലയിലെ വലിയ ഒരു അപാകതയെ പെരുപ്പിച്ചു കാണിച്ചാലും ആ മേഖല നിലനിൽക്കണം. എല്ലാ സംഘടനകളും ഒത്തുചേർന്ന് അതിനുള്ള പോംവഴി കണ്ടെത്തും. സർക്കാർ വിളിച്ചു ചർച്ചകളിൽ ഇരുത്തിയാൽ സഹകരിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

സിനിമാ മേഖലയിലെ ക്രൂരമായ ലൈംഗികാതിക്രമങ്ങൾ അക്കമിട്ടുനിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ തുടർ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ പ്രതിക്കൂട്ടിലാണ്. കേസെടുക്കുന്നതിൽ വന്ന വീഴ്ച മാത്രമല്ല, സിനിമാ മേഖലയിലെ ദുഷ്പ്രവണതകൾ പരിഹരിക്കുന്നതിനുള്ള കമ്മിറ്റി നിർദ്ദേശങ്ങളിലും കഴിഞ്ഞ നാലര വർഷമായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. ആരെ സംരക്ഷിക്കാനാണ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയതെന്ന് വിഡി സതീശൻ ചോദിക്കുമ്പോൾ, മന്ത്രി സജി ചെറിയാൻ രാജിവക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരനും ആവശ്യപ്പെട്ടു.

Top