കൊച്ചി: അമിത ജോലിഭാരത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ച ഏണസ്റ്റ് ആന്‍ഡ് യങ്ങിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സംഭവത്തില്‍ അനീതിയുണ്ടായതായാണ് തോന്നുന്നത്. ഇനി ഒരാള്‍ക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുതെന്ന് സുരേഷ് ഗോപി പറഞ്ഞു
അന്നയുടെ കുടുംബവുമായി സംസാരിച്ചു. പാര്‍ലമെന്റില്‍ അന്നയുടെ മരണം വിഷയമായി വരും. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛന്‍ എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. തൊഴില്‍ ചൂഷണം നടത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. അന്നയുടെ കുടുംബത്തെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.