സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും; സത്യപ്രതിജ്ഞ ഞായറാഴ്ച

സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും;  സത്യപ്രതിജ്ഞ ഞായറാഴ്ച
സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും;  സത്യപ്രതിജ്ഞ ഞായറാഴ്ച

ഡൽഹി: സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ​ഗോപിയും സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ഡൽഹിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്.

ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് സുരേഷ് ​ഗോപി പറഞ്ഞിരുന്നു. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപി എന്ന ഭാരം തലയിൽ എടുത്തു വയ്ക്കുന്നില്ല. ഞാൻ മറ്റൊരു എംപിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Top