ഇന്ത്യയിലെ ആദ്യ കിയ കാര്‍ണിവല്‍ ലിമോസിന്‍ സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഇതോടെ ഇന്ത്യയിലെ പുതിയ കിയ കാര്‍ണിവലിന്റെ ആദ്യ ഉടമയായി സുരേഷ് റെയ്ന മാറി. ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ആഡംബര എം.പി.വി. മോഡലായ കാര്‍ണിവല്‍ ലിമോസിന്റെ എക്‌സ്‌ഷോറൂം വില 63.90 ലക്ഷം രൂപയാണ്. ഏഴ് സീറ്റുള്ള വാഹനമാണ് കാര്‍ണിവല്‍ ലിമോസിന്‍.
ഡല്‍ഹിയിലെ കിയ ഡീലര്‍ഷിപ്പില്‍നിന്നാണ് വെള്ള നിറമുള്ള വാഹനം റെയ്ന സ്വന്തമാക്കിയത്. മുന്‍പത്തെ കാര്‍ണിവലിനെക്കാള്‍ ഉള്‍വശത്ത് സ്ഥലസൗകര്യം കൂടുതലുള്ള വാഹനമാണ് കാര്‍ണിവല്‍ ലിമോസിന്‍. എട്ട് എയര്‍ബാഗുകള്‍ സുരക്ഷയൊരുക്കുന്ന വാഹനത്തിന് അഉഅട ലെവല്‍ 2 സംവിധാനങ്ങളുമുണ്ട്.
Also Read: ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം; പരാതിയുമായി മുന്‍ മോഡല്‍ സ്റ്റേസി വില്യംസ്
ഇന്ത്യയില്‍ മറ്റൊരു എം.പി.വി. മോഡലുകളിലും കണ്ടുശീലിച്ചിട്ടില്ലാത്ത ഫീച്ചറുകളുമായാണ് കാര്‍ണിവല്‍ ആദ്യമെത്തിയത്. ഒരുവര്‍ഷത്തിനിപ്പുറം അടിമുടി പുതുമകളോടെ വീണ്ടുമെത്തിയ ഈ വാഹനത്തിന് മുന്‍ പതിപ്പിനെക്കാള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ എം.പി.വി. ശ്രേണിയിലേക്ക് വലിയ പ്രതീക്ഷകളുമായി എത്തിയ കിയയുടെ കാര്‍ണിവല്‍ എന്ന മോഡല്‍ എത്തിയത്. പ്രീമിയം വാഹനത്തിന്റെ ഫീച്ചറുകളുമായി കുറഞ്ഞ വിലയില്‍ ലഭിക്കുന്നുവെന്നതായിരുന്നു കാര്‍ണിവലിന്റെ പ്രത്യേകത. ഏഴ്, എട്ട്, ഒമ്പത് സീറ്റിങ്ങ് ഓപ്ഷനുകളിലാണ് ആദ്യ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. മൂന്ന് വേരിയന്റുകളില്‍ എത്തിയിരുന്ന ഈ വാഹനത്തിന് 30.97 ലക്ഷം രൂപ മുതല്‍ 35.48 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില. ഓസ്ട്രേലിയന്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷ ഉറപ്പിച്ച വാഹനവുമാണ് കാര്‍ണിവല്‍.