CMDRF

മലയാളത്തില്‍ ഇനി സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒരു സിനിമ മാജിക്ക് ആണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’: ആമിര്‍ പള്ളിക്കല്‍

ലയാളത്തിലെ ആദ്യത്തെ സ്പിന്‍ ഓഫ് ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യെ കുറിച്ച് ആയിഷ സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍. എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് എന്നും വെറുതെ രസിച്ചിരുന്ന് കണ്ടേക്കാം എന്ന നിലക്കല്ലാതെ സിനിമയുടെ തുടക്കത്തില്‍ ഒരല്‍പ്പം കൂടി ശ്രദ്ധ അര്‍ഹിക്കുന്ന സിനിമയാണിതെന്നും ആമിര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സംവിധായകന്‍ പോസ്റ്റ് പങ്കുവെച്ചത്.

മലയാളത്തില്‍ മുമ്പ് സംഭവിച്ചിട്ടില്ലാത്ത, ഒരുപക്ഷെ ഇനി സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒരു സിനിമ മാജിക്ക് ആണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ഒരു സിനിമ വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് ഈ ചിത്രം തന്ന സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. വെറുതെ രസിച്ചിരുന്ന് കണ്ടേക്കാം എന്ന നിലക്കല്ലാതെ സിനിമയുടെ തുടക്കത്തില്‍ ഒരല്‍പ്പം കൂടി ശ്രദ്ധ അര്‍ഹിക്കുന്ന സിനിമയാണിത്. കണ്ട് തുടങ്ങി നമ്മള്‍ സുരേശന്റെയും സുമലതയുടെയും ലോകത്ത് ഒരിക്കലെത്തിയാല്‍, പിന്നെ നമ്മള്‍ കാണുന്നത് മലയാളത്തിലെ ഒരു മാസ്റ്റര്‍പീസ് ആയിരിക്കും!. രാജേഷ് മാധവന്‍ എന്ന നടന്റെ അസാധ്യ പ്രകടനം.

രാജേഷ് മാധവന്‍, ചിത്ര നായര്‍ എന്നിവര്‍ ടൈറ്റില്‍ റോളിലെത്തിയ ചിത്രം രതീഷ് ബാലകൃഷ്ണ പോതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ സ്പിന്‍ ഓഫാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ രചനയും രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തന്നെയാണ്.

Top