ശസ്ത്രക്രിയ ചെയ്ത മുറിവിൽ അണുബാധ; വ്യാജ ഡോക്ടർ പിടിയിൽ

തിരുവനന്തപുരം പാരിപ്പള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവിനെയാണ് (27) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്

ശസ്ത്രക്രിയ ചെയ്ത മുറിവിൽ അണുബാധ; വ്യാജ ഡോക്ടർ പിടിയിൽ
ശസ്ത്രക്രിയ ചെയ്ത മുറിവിൽ അണുബാധ; വ്യാജ ഡോക്ടർ പിടിയിൽ

കൊച്ചി: അമിത വണ്ണം കുറയ്ക്കാനായി ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ. തിരുവനന്തപുരം പാരിപ്പള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവിനെയാണ് (27) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

കോസ്മറ്റോളജി ചികിത്സയിലും ശസ്ത്രക്രിയയിലും പ്രാഗല്ഭ്യമുള്ള ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചാണ്‌ അമിത വണ്ണം കുറയ്ക്കാനായി തിരുവനന്തപുരം സ്വദേശിയായ യുവതിയെ 2023 മെയിൽ കടവന്ത്രയിലെ സ്ഥാപനത്തിൽവെച്ച് കീഹോൾ സർജറി നടത്തിയത്. വണ്ണം കുറയാത്തതിനെത്തുടർന്ന് യുവതി ഇയാളെ സമീപിക്കുകയും 2023 ജൂണിൽ വീണ്ടും ഓപൺ സർജറി നടത്തുകയുംചെയ്തു. ശസ്ത്രക്രിയ ചെയ്ത മുറിവിൽ ഗുരുതര അണുബാധ ഉണ്ടാകുകയും യുവതിയുടെ ജീവനുതന്നെ ഭീഷണിയാവുകയും ചെയ്തതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

Top