CMDRF

വിക്രം ചിത്രം ‘തങ്കലാന്‍’ ഹിറ്റടിക്കുമെന്ന് സൂര്യ

വിക്രം ചിത്രം ‘തങ്കലാന്‍’ ഹിറ്റടിക്കുമെന്ന് സൂര്യ
വിക്രം ചിത്രം ‘തങ്കലാന്‍’ ഹിറ്റടിക്കുമെന്ന് സൂര്യ

വിക്രം- രഞ്ജിത്ത് ചിത്രമായ തങ്കലാന് ആശംസകളുമായി നടന്‍ സൂര്യ. ഈ വിജയം വളരെ വലുതായിരിക്കുമെന്ന് സൂര്യ എക്‌സില്‍ കുറച്ചു. കൂടാതെ തങ്കലാന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, സംവിധായകന്‍ പ. രഞ്ജിത്ത്, സംഗീത സംവിധായകന്‍ ജി.വി പ്രകാശ് എന്നിവരെയും നിര്‍മാതക്കളെയും എക്‌സ് പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. സംവിധായകന്‍ പ. രഞ്ജിത്തും വിക്രവും സൂര്യക്ക് നന്ദി അറിയിച്ചിട്ടുണ്ട്. നന്ദി സാര്‍ എന്നാണ് പ. രഞ്ജിത്തിന്റെ മറുപടി.

ആഗസ്റ്റ് 15 നാണ് തങ്കലാന്‍ തിയറ്ററുകളിലെത്തുന്നത്.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലാണ് കഥ നടക്കുന്നത് ,തന്റെ ഭൂമിയില്‍ നിന്ന് സ്വര്‍ണ്ണ ഖനനത്തിനായി എത്തുന്നവരില്‍ നിന്ന് സംരക്ഷിക്കാന്‍ പോരാടുന്ന ഒരു ആദിവാസി നേതാവിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.പാര്‍വതിയും മാളവിക മോഹനനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പശുപതി, ഡാനിയല്‍ കാല്‍ടാഗിറോണ്‍, ഹരികൃഷ്ണന്‍ അന്‍ബുദുരൈ എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. എ.കിഷോര്‍ കുമാറിന്റെ ഛായാഗ്രഹണവും സെല്‍വ ആര്‍.കെ.യുടെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജി.വി പ്രകാശാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

കങ്കുവയാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. ഒക്ടോബര്‍ 10ന് ചിത്രം റിലീസ് ചെയ്യും. സിനിമയില്‍ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും ഇതെന്നാണ് സൂചന.ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. സംവിധാനം സിരുത്തൈ ശിവ. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. മലയാളി നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഗോകുലം മൂവിസ് ആണ്.

Top