നായകനാകാൻ ഞാൻ സമയമെടുത്തു, ജ്യോതികയുടെ പ്രതിഫലം എനിക്ക് കിട്ടിയതിന്റെ 3 ഇരട്ടിയായിരുന്നു

1999-ലെ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ഓര്‍മകളാണ് സൂര്യ പങ്കുവെച്ചത്

നായകനാകാൻ ഞാൻ സമയമെടുത്തു, ജ്യോതികയുടെ പ്രതിഫലം എനിക്ക് കിട്ടിയതിന്റെ 3 ഇരട്ടിയായിരുന്നു
നായകനാകാൻ ഞാൻ സമയമെടുത്തു, ജ്യോതികയുടെ പ്രതിഫലം എനിക്ക് കിട്ടിയതിന്റെ 3 ഇരട്ടിയായിരുന്നു

തെന്നിന്ത്യയിലെ സൂപ്പർ താരജോഡിയാണ് നടന്‍ സൂര്യയും ഭാര്യ ജ്യോതികയും. ഇരുവർക്കും ഇടയിലെ സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം ഏതൊരു ആരാധകനും മാതൃകയാക്കാന്‍ കഴിയുന്നതാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂര്യ പറഞ്ഞ കാര്യങ്ങള്‍ ഇരുവർക്കും ഇടയിലെ സ്നേഹത്തെയും ബഹുമാനത്തെയും വ്യക്തമാക്കുന്നതാണ്

നായകനെന്ന് വിളിക്കാന്‍ തക്കനിലയിലേക്ക് താന്‍ വളരാന്‍ ഒരുപാട് സമയമെടുത്തുവെന്നും ഒരു കാലത്ത് ജ്യോതിക വാങ്ങിയ പ്രതിഫലം തനിക്ക് ലഭിച്ചിരുന്നതിനേക്കാള്‍ മൂന്നിരട്ടിയാണെന്നുമാണ് സൂര്യ പറഞ്ഞത്.

Also Read:നടന്‍ ഡൽഹി ഗണേഷ് അന്തരിച്ചു

1999-ലെ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ഓര്‍മകളാണ് സൂര്യ പങ്കുവെച്ചത്. ‘ഞാനൊരു അഭിനേതാവിന്റെ മകനാണ്. എനിക്ക് തമിഴ് അറിയാം. പക്ഷേ ഞാന്‍ എന്റെ സംഭാഷണം മറന്നു. അഭിനയിക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രമായിരുന്നു അത്. അന്ന് ജ്യോതികയോട് എനിക്ക് വളരെയേറെ ബഹുമാനം തോന്നി. ജോലിയോടുള്ള അവളുടെ ആത്മാര്‍ഥത. സംഭാഷണങ്ങളെല്ലാം ജ്യോതികക്ക് മനഃപാഠമായിരുന്നു.’ -സൂര്യ പറഞ്ഞു.

അഭിനേതാവെന്ന നിലയില്‍ ഞാന്‍ നേരെ നില്‍ക്കാന്‍ തന്നെ അഞ്ച് വര്‍ഷമെടുത്തു. ‘ജ്യോതിക വിജയത്തിലേക്ക് കുതിച്ചുയര്‍ന്നു. 2003-ലെ കാക്ക കാക്ക എന്ന ചിത്രത്തില്‍ അവള്‍ വാങ്ങിയ പ്രതിഫലം എനിക്ക് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടിയായിരുന്നു.’ -സൂര്യ പറഞ്ഞു.

Top