CMDRF

വാടകഗര്‍ഭധാരണവും ലിംഗമാറ്റ ശസ്ത്രക്രിയയും മനുഷ്യാന്തസിന് ഭീഷണി: വത്തിക്കാന്‍

വാടകഗര്‍ഭധാരണവും ലിംഗമാറ്റ ശസ്ത്രക്രിയയും മനുഷ്യാന്തസിന് ഭീഷണി: വത്തിക്കാന്‍
വാടകഗര്‍ഭധാരണവും ലിംഗമാറ്റ ശസ്ത്രക്രിയയും മനുഷ്യാന്തസിന് ഭീഷണി: വത്തിക്കാന്‍

വാടകഗര്‍ഭധാരണവും ലിംഗമാറ്റ ശസ്ത്രക്രയിയുമടക്കമുള്ളവ മനുഷ്യാന്തസിന് ഭീഷണിയാണെന്ന് വത്തിക്കാന്‍. വത്തിക്കാന്‍ പ്രമാണരേഖകളുടെ ഓഫീസ് പുറത്തിറക്കിയ പുതിയ പ്രഖ്യാപനത്തിലാണ് വാടകഗര്‍ഭധാരണം, ലിംഗമാറ്റ ശസ്ത്രക്രിയ, ജന്‍ഡന്‍ ഫ്ളൂയിഡ് തുടങ്ങിയവ ദൈവത്തിന്റെ പദ്ധതികളെ ലംഘിക്കുന്ന നടപടിയാണെന്നാണ് പറയുന്നത്.അഞ്ച് വര്‍ഷമെടുത്താണ് 20 പേജുകള്‍ ഉള്ള പുതിയ പ്രഖ്യാപനം വത്തിക്കാന്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ പ്രമാണത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ച്ച് 25ന് അംഗീകാരം നല്‍കി. ‘അനന്തമായ അന്തസ്’ എന്ന പേരിലാണ് പുതിയ പ്രമാണം പുറത്തിറക്കിയിരിക്കുന്നത്.

”ഏതു ലിംഗമാറ്റ ഇടപെടലും, ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ വ്യക്തിക്ക് ലഭിച്ച അതുല്യമായ അന്തസിന് ഭീഷണിയാകും,” എന്ന് രേഖയില്‍ പറയുന്നു. അതേസമയം, ആരോഗ്യപരമായ കാരണങ്ങളും ‘ജനനേന്ദ്രിയ വൈകല്യങ്ങള്‍’ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയും ഇതില്‍ നിന്ന് വ്യത്യസ്തമാണെന്നും രേഖയില്‍ വ്യക്തമാക്കി.”ഒരു കുട്ടി എപ്പോഴും ഒരു സമ്മാനമാണ്, ഒരിക്കലും ഒരു വാണിജ്യ കരാറിന്റെ അടിസ്ഥാനമല്ല, അമ്മയുടെ ഉദരത്തിലെ പിഞ്ചു കുഞ്ഞില്‍ നിന്ന് തുടങ്ങുന്ന ഓരോ മനുഷ്യജീവനും അടിച്ചമര്‍ത്താനൊ വില്‍പ്പനചരക്കാക്കാനൊ കഴിയില്ല,” എന്നുമാണ് വാടക ഗര്‍ഭധാരണത്തിന് എതിരായി പറയുന്ന കാര്യങ്ങള്‍.”ദാരിദ്ര്യം, കുടിയേറ്റക്കാരുടെ സാഹചര്യം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മനുഷ്യക്കടത്ത്, യുദ്ധം, മറ്റ് വിഷയങ്ങള്‍” തുടങ്ങിയവ ഉള്‍പ്പെടുത്താന്‍ മാര്‍പ്പാപ്പ വത്തിക്കാനിലെ ഡോക്ട്രിനല്‍ ഓഫീസിനോട് (ഡിഡിഎഫ്) ആവശ്യപ്പെട്ടതായി ചീഫ് കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

അതേസമയം, സ്വവര്‍ഗാനുരാഗികളെ ബഹുമാനിക്കണമെന്നും പ്രമാണം പറയുന്നുണ്ട്, സ്വവര്‍ഗരതിയെ ശിക്ഷിക്കുന്നത് ഒരു വലിയ പ്രശ്നമാണെന്നും ചില കത്തോലിക്കര്‍ സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന നിയമങ്ങളെ പിന്തുണയ്ക്കുന്നത് വേദനാജനകമാണെന്നും വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. സ്ത്രികള്‍ക്കെതിരായ അതിക്രമം കൂടുന്നതിനെതിരെയും അദ്ദേഹം രംഗത്ത് എത്തി. അഗോള തലത്തില്‍ തന്നെ സ്ത്രികള്‍ക്കെതിരായ അതിക്രമം ശക്തമാകുകയാണെന്നും ഫെര്‍ണാണ്ടസ് ചൂണ്ടിക്കാട്ടി.

Top