ഇന്ത്യക്കാർക്ക് ഇലക്ട്രിക് കാറുകളോട് പ്രിയം കുറയുന്നതായി സർവേ റിപ്പോർട്ട്

ഇന്ത്യക്കാർക്ക് ഇലക്ട്രിക് കാറുകളോട് പ്രിയം കുറയുന്നതായി സർവേ റിപ്പോർട്ട്
ഇന്ത്യക്കാർക്ക് ഇലക്ട്രിക് കാറുകളോട് പ്രിയം കുറയുന്നതായി സർവേ റിപ്പോർട്ട്

ന്യൂഡൽഹി: ഇലക്ട്രിക് കാറുകളോട് ഇന്ത്യൻ വാഹന വിപണയിൽ ഉപയോക്താക്കാൾക്ക് പ്രിയം കുറയുന്നതായി സർവേ റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ പാർക്ക് പ്ലസ് നടത്തിയ സർവേയിലാണ് വൈദ്യുത കാറുകളോട് പ്രിയം കുറയുന്നതായുള്ള കണ്ടെത്തൽ. ഇന്ത്യയിലെ വൈദ്യുത കാർ ഉടമകളിൽ വലിയൊരുവിഭാഗം ആളുകളും ഡീസൽ, പെട്രോൾ കാറുകളിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതായി സർവേ പറയുന്നു.

ബംഗളൂരു, ചെന്നൈ,ഡൽഹി, മുംബൈ,തുടങ്ങിയ നഗരങ്ങളിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. 51 ശതമാനം ഇ.വി കാറുടമകളും തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് സർവേയിൽ പറയുന്നു. പാർക്ക് പ്ലസ് സർവേ നടത്തിയത്, പ്രധാന നഗരങ്ങളിലെ 500 ഇ.വി കാർ ഉടമകൾക്കിടയിലാണ്. 88 ശതമാനം ആളുകളും ചാർജിങ് സ്റ്റേഷനുകളേക്കുറിച്ചുള്ള ആശങ്കയാണു പങ്കുവെച്ചത്. കൂടാതെ ഇവി കാറുകളുടെ നിലവിലെ റേഞ്ചും, ഒറ്റ ചാർജിൽ സഞ്ചരിക്കാനാവുന്ന ദൂരവും ആശങ്കക്ക് ഇടയാക്കുന്നുണ്ട്.

സർവേയിൽ പങ്കെടുത്തവരിൽ 33 ശതമാനം പേരും ബാറ്ററിയുടെ ഉയർന്ന വില,വാഹനത്തിൻറെ റീസെയിൽ വില എന്നിവയെക്കുറിച്ചും ആശങ്കയുള്ളവരാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ 30 ശതമാനവും വരുന്നത് അവയുടെ ബാറ്ററിക്കാണ്. കൂടാതെ ബാറ്ററിയുടെ നിലവാരം പരിശോധിക്കാനുള്ള മാർഗങ്ങൾ പരിമിതമാണെന്നതും താല്പര്യം കുറക്കുന്നു എന്ന് ഉടമകൾ പറയുന്നു.

അതിൽ തന്നെ ചാർജിങ് സ്റ്റേഷനുകളുടെ അപര്യാപ്തതയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് മറ്റൊരു പ്രശ്‌നം. 20,000ത്തിലധികം ഇ.വി ചാർജിങ് സ്റ്റേഷനുകൾ ഇന്ത്യയിൽ ഉണ്ടെങ്കിലും ഇത് വളരെ പരിമിതമാണ്. ഇതിൽതന്നെ പലതും പ്രവർത്തനക്ഷവ്മമല്ല. ഗ്രാമങ്ങളിലേക്ക് എത്തുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു. ഭൂരിഭാഗം വൈദ്യുത കാർ ഉടമകളും പ്രതിദിന യാത്രകൾ 50 കിലോമീറ്ററിനുള്ളിൽ ചുരുക്കാൻ ശ്രമിക്കുന്നതായും സർവേയിൽ പറയുന്നുണ്ട്. ദീർഘദൂരയാത്രകൾക്ക് ഇ.വി തെരഞ്ഞെടുക്കാൻ വാഹന ഉടമകൾ തയ്യാറാകാത്തതും ഇവയുടെ വലിയ പോരായ്മയാണ്.

ഇലക്ട്രിക് വാഹനത്തിൻറെ അറ്റകുറ്റപണികളും വാഹനത്തിനുണ്ടാകുന്ന പ്രശ്‌നങ്ങൾ കണ്ടുപിടിക്കാൻ കഴിയാത്തതും വാഹന ഉടമകൾക്ക് തലവേദനയാകുന്നുണ്ട്. പ്രാദേശിക വർക്ക്‌ഷോപ്പുകളുട അപര്യാപ്തതയും അറ്റകുറ്റപണികൾക്കും മറ്റുമായി വലിയതുക ചെലവാകുന്നതും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. സർവേ വിലയിരുത്തുന്നത്, രാജ്യാന്തര വിപണിയിലും സമാന പ്രതിസന്ധിയുണ്ടെന്നാണ്.

Top