CMDRF

സൂര്യ 44 സിനിമയുടെ പുതിയ അപ്‌ഡേറ്റുകള്‍

സൂര്യ 44 സിനിമയുടെ പുതിയ അപ്‌ഡേറ്റുകള്‍
സൂര്യ 44 സിനിമയുടെ പുതിയ അപ്‌ഡേറ്റുകള്‍

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ സൂര്യയാണ് നായകനെന്ന പ്രഖ്യാപനം വളരെയധികം ആകാംഷ നല്‍കിയിരുന്നു. പ്രണയം, ചിരി, പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുക ശ്രേയാസ് കൃഷ്ണയായിരിക്കും. കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ 44 സിനിമയുടെ പുതിയ ഒരു അപ്‌ഡേറ്റാണ് ചര്‍ച്ചയാകുന്നത്.

ആന്‍ഡമാന്‍മാന്‍ ദ്വീപിലായിരുന്നു സൂര്യ 44ന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചിരുന്നത്. ഊട്ടിയിലെ ചിത്രീകരണവും കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇനിയിപ്പോള്‍ കന്യാകുമാരിയിലായിരിക്കും സൂര്യ 44 ചിത്രം ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്.

സിരുത്തൈ ശിവയുടെ കങ്കുവ മൂന്നൂറ് കോടി ബജറ്റിലാണ് ഒരുങ്ങുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നതും ചിത്രത്തില്‍ ആവേശമുണ്ടാക്കുന്ന ഘടകമാണെന്നാണ് അഭിപ്രായങ്ങള്‍. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും. ദിഷാ പഠാണിയാണ് നായികയായി എത്തുക. നടരാജന്‍ സുബ്രമണ്യം ജഗപതി ബാബു, റെഡ്‌ലിന്‍ കിംഗ്‌സ്‌ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ സൂര്യക്കൊപ്പം പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്‌സ് ഫോര്‍മാറ്റിലും സൂര്യ നായകനായ ചിത്രമായ കങ്കുവ പ്രദര്‍ശനത്തിന് എത്തും എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

സംവിധായകന്‍ കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ സൂര്യ നായകനായേക്കുമെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ അയലാന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് രവികുമാറായിരുന്നു. സൂര്യയെ നായകനാക്കിയും സയന്‍സ് ഫിക്ഷന്‍ ചിത്രം ഒരുക്കാനാണ് കെ എസ് രവികുമാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല എന്നതിനാല്‍ ഇതില്‍ സ്ഥിരീകരണമായിട്ടില്ല.

Top