CMDRF

ട്വന്റി 20 മത്സര വിജയം; പ്രതികരണവുമായി സൂര്യകുമാര്‍ യാദവ്

ട്വന്റി 20 മത്സര വിജയം; പ്രതികരണവുമായി സൂര്യകുമാര്‍ യാദവ്
ട്വന്റി 20 മത്സര വിജയം; പ്രതികരണവുമായി സൂര്യകുമാര്‍ യാദവ്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിലെ വിജയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. മത്സരത്തിനിടെ ട്വന്റി 20 ലോകകപ്പ് ഓര്‍മ്മയില്‍ വന്നു. അത് ശക്തമായ പോരാട്ടത്തിന് പ്രോത്സാഹനമായി. സ്റ്റേഡിയത്തില്‍ മഞ്ഞുവീഴ്ച ഇല്ലാതിരുന്നത് വിജയത്തില്‍ നിര്‍ണായകമായെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ശ്രീലങ്കന്‍ ടീമിന്റെ മികച്ച പ്രകടനത്തെയും സൂര്യകുമാര്‍ യാദവ് അഭിനന്ദിച്ചു. ആദ്യ പന്ത് മുതല്‍ ലങ്കന്‍ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. ലങ്കന്‍ ടീമിന് സ്ഥിരതയാര്‍ന്ന പ്രകടനവുമായി മുന്നേറാന്‍ സാധിച്ചിരുന്നു. ആദ്യം ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ തന്നെ ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്ന് മനസിലായതാണെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 58ഉം റിഷഭ് പന്ത് 49ഉം റണ്‍സ് നേടി. ശ്രീലങ്കയുടെ മറുപടി 19.2 ഓവറില്‍ 170 റണ്‍സില്‍ അവസാാനിച്ചു. ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 140 എന്ന ശക്തമായ നിലയിലായിരുന്നു ശ്രീലങ്ക. എന്നാല്‍ 30 റണ്‍സിനിടെ ലങ്ക അവസാന ഒമ്പത് വിക്കറ്റുകള്‍ നഷ്ടമാക്കി.

Top