CMDRF

കോലിയുടെ ലോക റെക്കോര്‍ഡിനൊപ്പം സൂര്യകുമാര്‍ യാദവ്

കോലിയുടെ ലോക റെക്കോര്‍ഡിനൊപ്പം സൂര്യകുമാര്‍ യാദവ്
കോലിയുടെ ലോക റെക്കോര്‍ഡിനൊപ്പം സൂര്യകുമാര്‍ യാദവ്

കാന്‍ഡി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ നായകനായി അരങ്ങേറിയ സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത് ലോക റെക്കോര്‍ഡ്. ശ്രീലങ്കക്കെതിരെ 26 പന്തില്‍ 58 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററും കളിയിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന താരമെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്തി.

9 മത്സരങ്ങള്‍ മാത്രം കളിച്ച സൂര്യകുമാര്‍ യാദവ് പതിനാറാം തവണയാണ് കളിയിലെ താരമാകുന്നത്. സൂര്യകുമാറിനെക്കാള്‍ ഇരട്ടി മത്സരം(125) കളിച്ചാണ് കോലി 16 തവണ കളിയിലെ താരമായതെന്നാണ് ശ്രദ്ധേയം. 91 മത്സരങ്ങളില്‍ 15 തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സംബാബ്വെ നായകന്‍ സിക്കന്ദര്‍ റാസയാണ് കോലിക്കും സൂര്യക്കും പിന്നിലുള്ള താരം. 124 മത്സരങ്ങളില്‍ 14 തവണ കളിയിലെ താരമായിട്ടുള്ള അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി 159 മത്സരങ്ങളില്‍ 14 തവണ കളിയിലെ താരമായ രോഹിത് ശര്‍മ എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്

Top