CMDRF

50 കോടി കടന്ന് ‘സൂര്യാസ്‌ സാറ്റർഡേ’

36 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. നാനി കരിയറിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിങ് ആണിത്.

50 കോടി കടന്ന് ‘സൂര്യാസ്‌ സാറ്റർഡേ’
50 കോടി കടന്ന് ‘സൂര്യാസ്‌ സാറ്റർഡേ’

വിവേക് ആത്രേയ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നാനി നായകനായി എത്തിയ ചിത്രമാണ് ‘സരിപോദാ ശനിവാരം’. ‘സൂര്യാസ്‌ സാറ്റർഡേ’ എന്ന പേരിലാണ് ചിത്രം മലയാളത്തിലും തമിഴിലും പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 58 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത്. 40 കോടി ഇന്ത്യയിൽ നിന്നും 18 കോടി ഓവർസീസ് മാർകെറ്റിൽ നിന്നുമാണ് ചിത്രം നേടിയത്. മലയാളിയായ ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ എസ് ജെ സൂര്യയുടെയും നാനിയുടെയും പ്രകടനത്തെ പുകഴ്ത്തുന്നതിനൊപ്പം ജേക്സ് ബിജോയുടെ പാട്ടുകൾക്കും പശ്ചാത്തലസംഗീതത്തിനും ആരാധകർ കൈയ്യടിക്കുന്നുണ്ട്.

36 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. നാനിയുടെ കരിയറിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപണിങ് ആണിത്. 38 കോടി നേടിയ ‘ദസറ’ ആണ് ഒന്നാമത് നിൽക്കുന്ന നാനി ചിത്രം. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത്. പ്രിയങ്ക മോഹൻ നായികയായെത്തുന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചിരിക്കുന്നത് എസ് ജെ സൂര്യയാണ്. സിഐ ദയാനന്ദ് എന്ന കഥാപാത്രത്തെയാണ് എസ്ജെ സൂര്യ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം വിജയിക്കുന്നതോട് കൂടി ഹാട്രിക്ക് വിജയമാണ് നാനി പേരിലാക്കുന്നത്. നാനിയുടേതായി മുൻപ് പുറത്തിറങ്ങിയ ‘ദസറ’, ‘ഹായ് നാനാ’ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.

Top