വാഷിംങ്ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി വൈൽസ്. സൂസി കർക്കശക്കാരിയും മിടുക്കിയുമാണെന്നും, ആഗോളതലത്തിൽ തന്നെ ആദരിപ്പെടുന്ന വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ വിജയം നേടാൻ സൂസി വൈൽസ് എന്നെ സഹായിച്ചു. 2016ലും 2020ലും ഫ്ലോറിഡയിലെ പ്രചാരണത്തിന് നേതൃത്വം നൽകിയത് സൂസി വൈൽസായിരുന്നു.
Also Read: സോഷ്യൽ മീഡിയ ഉപയോഗം; പ്രായപരിധി 16 വയസ്സാക്കാൻ ഓസ്ട്രേലിയ
2010 ൽ ഫ്ലോറിഡ ഗവർണർ തെരഞ്ഞെടുപ്പിൽ റിക്ക് സ്കോട്ടിന്‍റെ ക്യാമ്പയിന് നേതൃത്വം നൽകി. സൂസി വളരെയധികം കഴിവുകളുള്ള കഠിനാധ്വാനം ചെയ്യുന്ന ആളാണ്. എല്ലാവരും അവരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ട്രംപ് പറഞ്ഞു.
വനിതാ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയിലൂടെ അർഹതപ്പെട്ട അംഗീകാരമാണ് അവർക്ക് ലഭിച്ചത്. സ്ത്രീ സമൂഹത്തിന് കൂടി ലഭിക്കുന്ന ബഹുമതിയാണിതെന്നും” ട്രംപ് കൂട്ടിച്ചേർത്തു. പ്രമുഖ ഫുട്‌ബോൾ കളിക്കാരനും സ്‌പോർട്‌സ് കാസ്റ്ററുമായിരുന്ന പാറ്റ് സമ്മറലിന്റെ മകളാണ് സൂസി വൈൽസ്.