ബേക്കറിയുടെ പൂട്ടുപൊളിച്ച് പണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍

ബേക്കറിയുടെ പൂട്ടുപൊളിച്ച് പണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍
ബേക്കറിയുടെ പൂട്ടുപൊളിച്ച് പണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍

കൂത്തുപറമ്പ്: ടൗണിലെ ബേക്കറിയുടെ പൂട്ടുപൊളിച്ച് പണം കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍.15000 രൂപയാണ് പ്രതി കവര്‍ന്നത്. പയ്യന്നൂര്‍ കോറോം സ്വദേശി തിക്കില്‍ സുരേഷ് ബാബുവിനെ (53)യാണ് കുത്തുപറമ്പ് എസ്.ഐ.ടി അഖിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജൂലൈ 9 ന് പുലച്ചെയായിരുന്നു കണ്ണൂര്‍ റോഡിലെ ഗ്രാന്റ് ബേക്കറിയില്‍ മോഷണം നടന്നത്.

പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ബേക്കറിയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ചായിരം രൂപയാണ് കവര്‍ന്നത്. സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മറ്റൊരു മോഷണക്കേസില്‍ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ അന്വേഷണസംഘം കൂത്തുപറമ്പ് ഗ്രാന്‍ഡ് ബേക്കറിയിലെത്തിച്ച് തെളിവെടുത്തു.

Top