ഒളിംമ്പിക് മെഡല്‍ ജേതാവ് ബജ്‌റംഗ് പൂനിയയെ വീണ്ടും സസ്‌പെന്‍ഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി. ഉത്തേജക മരുന്നു നിയമങ്ങൾ താരം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ.
നേരത്തേ മാർച്ച് മാസത്തിൽ മൂത്രത്തിന്റെ സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് അത് അസാധുവാകുകയായിരുന്നു.
”നാഡ പറയുന്നതനുസരിച്ച്, മാര്‍ച്ച് 10 ന് സോനിപട്ടിലെ ട്രയലുകളില്‍ മൂത്രത്തിന്റെ സാമ്പിള്‍ നല്‍കാന്‍ ബജ്രംഗ് വിസമ്മതിച്ചു, തുടര്‍ന്ന് ഉത്തേജക മരുന്ന് നിയമലംഘനത്തിന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു” ബജ്റംഗിന്റെ അഭിഭാഷകന്‍ വിഷുസ്പത് സിങ്കാനിയ പറഞ്ഞു.
”അതെ ഞങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചു, അതിനോട് തീര്‍ച്ചയായും പ്രതികരിക്കും. കഴിഞ്ഞ തവണയും ഞങ്ങള്‍ ഹിയറിങ്ങില്‍ പങ്കെടുത്തിരുന്നു, ഇത്തവണയും ഞങ്ങള്‍ ഞങ്ങളുടെ മറുപടി ഫയല്‍ ചെയ്യും. അവന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, അതിനാല്‍ പോരാടും,” ബജ്റംഗിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഏറ്റവും പുതിയ സസ്പെൻഷനിൽ ജൂലൈ 11നകം പ്രതികരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.