CMDRF

എസ്‌പി സുജിത് ദാസിന് സസ്പെൻഷൻ

സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു

എസ്‌പി സുജിത് ദാസിന് സസ്പെൻഷൻ
എസ്‌പി സുജിത് ദാസിന് സസ്പെൻഷൻ

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.പി.വി.അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺകോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് എസ്‌പി സുജിത് ദാസിനെതിരെയുള്ള സസ്പെൻഷൻ നടപടി.

സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. വിവാദത്തെ തുടർന്നു സുജിത് ദാസിനെ സ്ഥലം മാറ്റിയ സുജിത് പൊലീസ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തസ്തിക നൽകിയിരുന്നില്ല. സസ്പെൻഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് നടപടി.

Also Read: എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

എസ്പി പി.വി.അൻവർ എംഎൽഎയുമായി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്.

പി.വി.അൻവർ നടത്തിയ വാർത്താസമ്മേളനത്തിലും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പിയായിരിക്കെ എസ്.സുജിത് ദാസ് അടിച്ചുമാറ്റിയെന്നാണ് ആരോപണം.

Top