ഫുട്ബോൾ ടീമിലെ വിദ്യാര്‍ഥികളെ മര്‍ദിച്ച അധ്യാപകന് സസ്പെന്‍ഷന്‍

ഫുട്ബോൾ ടീമിലെ വിദ്യാര്‍ഥികളെ മര്‍ദിച്ച അധ്യാപകന് സസ്പെന്‍ഷന്‍
ഫുട്ബോൾ ടീമിലെ വിദ്യാര്‍ഥികളെ മര്‍ദിച്ച അധ്യാപകന് സസ്പെന്‍ഷന്‍

ചെന്നൈ: ഫുട്ബോൾ ടീമിലെ വിദ്യാര്‍ഥികളെ ചവിട്ടുകയും തല്ലുകയും ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ സ്‌കൂളിലെ കായികാധ്യാപകന് സസ്പെന്‍ഷന്‍. അണ്ണാമലൈ എന്ന അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സേലം ജില്ലയിലെ മേട്ടൂരിന് സമീപമുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഫുട്ബോൾ ടൂര്‍ണമെന്റില്‍ കുട്ടികളുടെ മോശം പ്രകടനത്തില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കുട്ടികളെ തല്ലുകയും ചവിട്ടുകയും ചെയ്തത്. ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ജഴ്സിയും ഫുട്ബോൾ ബൂട്ടും ധരിച്ച് ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ അധ്യാപകന്‍ മര്‍ദിക്കുന്നത് വിഡിയോയില്‍ കാണാം. അധ്യാപകന്‍ അവരുടെ മുടി വലിക്കുന്നതും കാണാം. രോഷാകുലനായി സംസാരിക്കുന്നതും വിഡിയോയിലുണ്ട്. വിദ്യാര്‍ത്ഥികള്‍ കരഞ്ഞ് നിലത്തിരിക്കുന്നുണ്ട്. പൂര്‍വ വിദ്യാര്‍ഥിയാണ് വിഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവം പുറത്ത് അറിഞ്ഞതോടെ അധ്യാപകനും സ്‌ക്കൂളിനുമെതിരെ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top