ഖലിസ്താൻ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്തു; കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയയെയാണ് സസ്‌പെന്‍ഡ് ചെയ്തത്

ഖലിസ്താൻ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്തു;  കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ഖലിസ്താൻ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്തു;  കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കാനഡ: ഖലിസ്താൻ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ഖലിസ്താനികൾ ആക്രമണം നടത്തിയിരുന്നു. 18 കൊല്ലമായി പോലീസ് സേനയില്‍ ജോലി ചെയ്യുത് വരികയാണ് ഹരിന്ദര്‍.

ക്ഷേത്രത്തിന് പുറത്ത് സംഘടിപ്പിച്ച ഖലിസ്താൻ പ്രതിഷേധത്തില്‍ ഹരിന്ദര്‍ പങ്കെടുത്തിരുന്നു.ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സസ്‌പെന്‍ഷന് പിന്നാലെ ഹരിന്ദറിന് വധഭീഷണി വന്നതായും വാര്‍ത്തകൽ വന്നിരുന്നു . അതേസമയം വിഷയത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് പീല്‍ പോലീസ് വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top