കാസര്‍ഗോഡ് നുള്ളിപ്പാടിയില്‍ വച്ച് കര്‍ണാടക സംസ്ഥാനത്തു മാത്രം വില്‍പനയ്ക്ക് അനുമതിയുള്ള 51.84 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം എക്‌സൈസ് സംഘം പിടികൂടി. മദ്യം ഓട്ടോറിക്ഷയില്‍ അനധികൃതമായി കടത്തിക്കൊണ്ട് വന്ന മഞ്ചേശ്വരം ഇടനാട് സ്വദേശി വിനീത് കുമാറിനെ അറസ്റ്റ് ചെയ്തു. എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഒന്നാം പ്രതിയാണ്. രണ്ടാം പ്രതി മഞ്ചേശ്വരം സൂരമ്പയല്‍ സ്വദേശി നാരായണന്‍ എന്നയാള്‍ ഓടിപ്പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെയും പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
കാസര്‍ഗോഡ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജനാര്‍ദ്ദനന്‍ കെ എ യുടെ പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ ആര്‍ കെ, നസ്‌റുദ്ധീന്‍ എ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പ്രസാദ് എം.എം എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.