തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. രണ്ടാം പ്രതി സച്ചിന്റെ മാപ്പുസാക്ഷിയാക്കണമെന്ന ആവിശ്യം തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവിശ്യത്തെ പ്രോസിക്യൂഷനും എതിർത്തില്ല. അതേസമയം, സച്ചിൻ്റെ മൊഴി കോടതി ഈ മാസം 19 ന് രേഖപ്പെടുത്തും. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസിൽ ഒരു പ്രതി മാത്രമായി.