സിവില്‍ സര്‍വീസ് അക്കാദമിയിലെ അപകടം: കോർപ്പറേഷന്റെ വീഴ്ച്ചയെന്ന് സ്വാതി മലിവാള്‍

സിവില്‍ സര്‍വീസ് അക്കാദമിയിലെ അപകടം: കോർപ്പറേഷന്റെ വീഴ്ച്ചയെന്ന് സ്വാതി മലിവാള്‍
സിവില്‍ സര്‍വീസ് അക്കാദമിയിലെ അപകടം: കോർപ്പറേഷന്റെ വീഴ്ച്ചയെന്ന് സ്വാതി മലിവാള്‍

ഡല്‍ഹി: സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഡൽഹി മുനിസിപ്പിൽ കോർപ്പറേഷനെതിരെ ആം ആദ്മി രാജ്യസഭാ എംപി സ്വാതി മലിവാള്‍. കനത്ത മഴയില്‍ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ മുനിസിപ്പൽ കോർപ്പറേഷന് ഗുരുതര വീഴ്ച്ച പറ്റിയെന്നും സ്വാതി മലിവാൾ പറഞ്ഞു. അപകടത്തില്‍ മലയാളി ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. എറണാകുളം സ്വദേശി നവീന്‍, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്.

പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ എം പി ശ്രമം നടത്തിയെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയില്ല. എംപിക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾ ഉന്നത അധികാരികൾ സ്ഥലത്തെത്തെത്തണമെന്നും പരിശീലന കേന്ദ്രത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥലം എസ്പിക്കെതിരെയും പ്രതിഷേധമുണ്ടായി.

ഇന്നലെ കനത്ത മഴയില്‍ മതിൽ തകർന്ന് റോഡിൽ നിന്നും ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയാണ് അക്കാദമിയില്‍ അപകടമുണ്ടായത്. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റഡി സെന്ററിൽ വെള്ളക്കെട്ട് സ്ഥിരം പ്രശ്നമാണെന്നും ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടിൽ അകപ്പെടുന്ന അവസ്ഥയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

Top