CMDRF

പലസ്തീന്‍ കോളയുമായി സ്വീഡിഷ് കമ്പനി; ലക്ഷ്യം കോളക്കും പെപ്സിക്കും ബദൽ

പലസ്തീന്‍ കോളയുമായി സ്വീഡിഷ് കമ്പനി; ലക്ഷ്യം കോളക്കും പെപ്സിക്കും ബദൽ
പലസ്തീന്‍ കോളയുമായി സ്വീഡിഷ് കമ്പനി; ലക്ഷ്യം കോളക്കും പെപ്സിക്കും ബദൽ

എട്ടുമാസത്തോളമായി ഗസയില്‍ യുദ്ധമാണ്. ബ്രസീല്‍ പ്രസിഡന്റ് അതിനെ വിശേഷിപ്പിച്ചത് കൂടുതല്‍ തയാറെടുപ്പുകള്‍ നടത്തിയ സൈന്യം അമ്മമാര്‍ക്കും കുട്ടികള്‍ക്കുമെതിരെ നടത്തുന്ന യുദ്ധമെന്നാണ്. കാലങ്ങളായുള്ള വംശഹത്യാശ്രമത്തില്‍ നിന്ന് ലോക സമ്മര്‍ദങ്ങളില്‍ പോലും പിന്തിരിയാത്ത ഇസ്രായേല്‍ ക്രൂരതയക്കെതിരേ പ്രയോഗിക്കാന്‍ കഴിയുന്ന ആയുധമെന്നോണം കഴിഞ്ഞ കുറച്ചു നാളുകളായി ശക്തിയാര്‍ജിച്ചു വരികയാണ് ഇസ്രോയേല്‍ ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണ ക്യാംപയിനുകൾ. പല സംഘടനകളും പലസ്തീനുവേണ്ടി ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ക്യാംപയിനുകള്‍ നടത്തുന്നുണ്ട്. ഇത്തരം ബഹിഷ്‌കരണത്തിന്റെ സമ്മര്‍ദം മൂലം മക്‌ഡോണാള്‍ഡ്‌സ് അടക്കമുള്ള വമ്പന്‍മാര്‍ക്ക് അടിതെറ്റുന്നുമുണ്ട്. നിലവില്‍ മിഡില്‍ ഈസ്റ്റില്‍ ഒട്ടനവധി ഔട്‌ലെറ്റുകള്‍ അവര്‍ക്ക് താഴിടേണ്ടി വന്നു.

അതുപോലെ ഇസ്രായേല്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരേ പ്രയോഗിക്കേണ്ട പുത്തന്‍ ബഹിഷ്‌കരണ സമ്മര്‍ദവുമായി എത്തിയിരിക്കുകയാണ് സ്വീഡൻ കമ്പനി. പെപ്സി, കോള തുടങ്ങിയ ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനത്തോടൊപ്പം അതിന് ഒരു ബദലും അവതരിപ്പിക്കുന്നു ഇവര്‍. പലസ്തീന്‍ കോള.

പുരാതന കാലം മുതല്‍ ഒലീവ് തോട്ടങ്ങള്‍ക്ക് പേരുകേട്ട പലസ്തീന്റെ പ്രതീകമായി ‘പലസ്തീന്‍ കോള’യുടെ ലോഗോയില്‍ ഒലിവ് മരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലസ്തീനിയന്‍ ദേശീയതയുടെ പരമ്പരാഗത ചിഹ്നമായ കഫിയ്യയെ പ്രതിനിധീകരിക്കുന്നതാണ് ബോട്ടിലിന്റെ അടിയിലുള്ള പാറ്റേണ്‍. പലസ്തീനിലെ മത്സ്യബന്ധന വ്യവസായത്തെ പ്രതിനിധീകരിക്കുന്ന വലയും ഇതില്‍ നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും സ്വാതന്ത്ര്യം എന്ന് കാനിന്റെ വശത്ത് എഴുതിയിരിക്കുന്നു. വംശവും മതവും പരിഗണിക്കാതെ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്ന സന്ദേശത്തിനാണ് അടിവര.

നിലവില്‍ മാല്‍മോ, സ്റ്റോക്ക്ഹോം, ഗോഥെന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പന. അന്താരാഷ്ട്ര തലത്തില്‍ ഇസ്റായേലിനെതിരായ ബഹിഷ്‌കരണാഹ്വാനം നിലനില്‍ക്കുന്നതിനാല്‍ പുതിയ ബ്രാന്‍ഡിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും തങ്ങളുടെ പാനീയം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി പറയുന്നു.

സ്വീഡനിലെ മൊത്തക്കച്ചവടക്കാരും ഏജന്റുമാരും വഴിയാണ് പലസ്തീന്‍ കോളയുടെ വില്‍പന. പ്രാദേശിക വിതരണക്കാര്‍ മുഖേന ഡെന്മാര്‍ക്കിലും ഫിന്‍ലന്‍ഡിലും വില്‍പനയ്ക്കുണ്ട്. ഇപ്പോള്‍ യൂറോപ്യന്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി പറയുന്നു. അടുത്തതായി യുഎസിലും കാനഡയിലും. തുടര്‍ന്ന് മധ്യപൂര്‍വദേശത്തും. യുഎഇയില്‍ നിന്ന് പത്തിലധികം കമ്പനികള്‍ വിതരണക്കാരാകാനും ഉല്‍പാദനത്തില്‍ സഹായിക്കാനും മുന്നോട്ട് വന്നിട്ടുണ്ട്. ആ മേഖലയില്‍ പ്രാദേശിക പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശം. അവിടെ അറബിക് ലേബലുകളുള്ള കാനുകള്‍ ഉല്‍പ്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യും.

പലസ്തീന്‍ കുഞ്ഞുങ്ങളുടെ ചോര ചേര്‍ത്ത ഇസ്രായേലി പാനീയങ്ങള്‍ വാങ്ങാനായി ചെലവാക്കുന്ന പൈസ ചെന്നെത്തുന്നത് ഒരു വംശത്തിനെ ഇല്ലാതാക്കാന്‍ കൂടിയാണ്. ആ വംശത്തിന്റെ പേര് പലസ്തീന്‍ എന്നാണ്. ഇസ്രായേലി ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാനാണ് ബഹിഷ്‌കരണ സംഘങ്ങള്‍ ആവശ്യപ്പെടുന്നത്.

Top