നമ്മളില്‍ മിക്കവരുടെയും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് ചോളം. ഇത് പുഴുങ്ങിയ മധുരമുള്ള ചോളം,നല്ല ചീസി പോപ്കോണ്‍,നാച്ചോസ്, കോണ്‍മീല്‍ അല്ലെങ്കില്‍ വറുത്ത ചോളം എന്നിങ്ങനെ പല രൂപത്തില്‍ നാം കഴിക്കാറുണ്ട്. ഇതിന്റെ രുചി ആരെയും കീഴ്‌പ്പെടുത്തുന്നതുമാണ്. ഇതിന്റെ പ്രത്യേക രുചിക്കും ഘടനയ്ക്കും പുറമെ, ഇവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും, മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. സ്വീറ്റ് കോണില്‍ ഉയര്‍ന്ന തോതില്‍ അന്നജമുണ്ട്. അത് ഊര്‍ജ്ജത്തിന്റെ ഒരു സംഭരണശാലയായി പ്രവര്‍ത്തിക്കുന്നു. മറ്റ് മിക്ക പച്ചക്കറികളേക്കാളും ഇത് ഊര്‍ജ്ജത്തില്‍ ഉയര്‍ന്നതായി കണക്കാക്കുന്നു. സ്വീറ്റ് കോണ്‍ കേര്‍ണലുകളില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിന്‍ എ ഉത്പാദിപ്പിക്കുന്നു.
ഇത് മികച്ച കാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നു. സ്വീറ്റ് കോണില്‍ ഉയര്‍ന്ന തോതില്‍ അന്നജമുണ്ട്. അത് ഊര്‍ജ്ജത്തിന്റെ ഒരു സംഭരണശാലയായി പ്രവര്‍ത്തിക്കുന്നു. മറ്റ് മിക്ക പച്ചക്കറികളേക്കാളും ഇത് ഊര്‍ജ്ജത്തില്‍ ഉയര്‍ന്നതായി കണക്കാക്കുന്നു. സ്വീറ്റ് കോണില്‍ ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തപ്രവാഹത്തില്‍ ജെല്‍ പോലെയുള്ള പദാര്‍ത്ഥമായി മാറുന്നു. ഈ ജെല്‍ മോശം കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നു. സ്വീറ്റ് കോണില്‍ കരോട്ടിനോയിഡുകളും ബയോ ഫ്‌ളേവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു. ചോളത്തില്‍ വിറ്റാമിന്‍ ബി 12, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു. സ്വീറ്റ് കോണില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ലൈക്കോപീന്‍, മറ്റ് വിവിധ ആന്റിഓക്‌സിഡന്റുകള്‍ എന്നിവ മുടിയുടെ ഇഴകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. കോണ്‍ ഓയില്‍ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അതുവഴി ഫോളിക്കിളുകളെ ആരോഗ്യകരവും ശക്തവുമാക്കുന്നു. ഉയര്‍ന്ന തോതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിരിക്കുന്നതിനാല്‍ സ്വീറ്റ് കോണ്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേസ്റ്റ് മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. അവശ്യ ധാതുക്കളുടെയും വിറ്റാമിനുകളുടെയും മികച്ച കേന്ദ്രമാണിത്. സ്വീറ്റ് കോണ്‍ പതിവായി കഴിക്കുന്നത് നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മവും നല്ല കാഴ്ചയും ഉറപ്പാക്കുന്നു. യുവത്വം നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍. തീര്‍ച്ചയായും സ്വീറ്റ് കോണ്‍ കഴിക്കണം. പ്രായമാകല്‍ പ്രക്രിയ തടയാന്‍ ഉപയോഗപ്രദമായ ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണിത്.