CMDRF

സ്വിഗ്ഗി ജീവനക്കാരൻ വെട്ടിച്ചത് 33 കോടിയിലധികം രൂപ!

അന്വേഷണത്തിൽ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി ഇത്രയും തുക വാ‍ർഷിക റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്.

സ്വിഗ്ഗി ജീവനക്കാരൻ വെട്ടിച്ചത് 33 കോടിയിലധികം രൂപ!
സ്വിഗ്ഗി ജീവനക്കാരൻ വെട്ടിച്ചത് 33 കോടിയിലധികം രൂപ!

ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിലെ ഒരു മുൻജീവനക്കാരൻ കമ്പനിയിൽ നിന്ന് 33 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തി. കോടികളുടെ വെട്ടിപ്പ് നടത്തിയത് കമ്പനിയിലെ ഒരു ജൂനിയർ ജീവനക്കാരനാണ് എന്ന്
വെളിപ്പെടുത്തിയ സ്വിഗ്ഗി, പക്ഷേ ഇയാളുടെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കമ്പനിക്ക് പുറത്തുള്ള ഒരു ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തി. അതോടൊപ്പം നിയമപരമായ നടപടികളുമായും കമ്പനി മുന്നോട്ട് നീങ്ങുന്നുണ്ട്.

Also Read: വിസ്‌കി കലർത്തിയ ഐസ്‌ക്രീം വിൽപ്പന; മൂന്നുപേർ പിടിയിൽ

വെട്ടിപ്പിനെ കുറിച്ച് സ്വിഗ്ഗി വിശദീകരിച്ചിരിക്കുന്നത് സർക്കാറിന് സമർപ്പിച്ച 2023-2024 സാമ്പത്തിക വർഷത്തെ വാ‍ർഷിക റിപ്പോർട്ടിലാണ് . ഒരു ജൂനിയർ ജീവനക്കാരനാണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയതെന്ന് മാത്രമാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്. അതേസമയം ഇയാളെക്കുറിച്ചുള്ള മറ്റ് വിവങ്ങളൊന്നും നൽകിയിട്ടില്ല. അന്വേഷണത്തിൽ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി ഇത്രയും തുക വാ‍ർഷിക റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്.

Top