CMDRF

പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി സ്വിഗ്ഗിയും

10 രൂപയാണ് സ്വിഗ്ഗിയും ഇനി പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുക.

പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി സ്വിഗ്ഗിയും
പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി സ്വിഗ്ഗിയും

മുംബൈ: കഴിഞ്ഞ ദിവസമാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയത്. ഇപ്പോഴിതാ സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഉയർത്തിയിരിക്കുകയാണ് ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിയും. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് സ്വിഗ്ഗിയും സൊമാറ്റോയും പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയത്. 10 രൂപയാണ് സ്വിഗ്ഗിയും ഇനി പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുക.

ഉത്സവ സീസണിൽ കൂടുതൽ ഓർഡറുകൾ പ്രതീക്ഷിച്ചാണ് ഈ ഫുഡ് ഡെലിവറി ഭീമന്മാർ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയത്. അതേസമയം പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Top