ഓഹരി വിപണിയിലെ അരങ്ങേറ്റം മിന്നിച്ച് സ്വിഗ്ഗി; കോടിപതികളായി കമ്പനിയിലെ ജീവനക്കാര്‍

എട്ടു ശതമാനം പ്രീമിയത്തിലാണ് സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്

ഓഹരി വിപണിയിലെ അരങ്ങേറ്റം മിന്നിച്ച് സ്വിഗ്ഗി; കോടിപതികളായി കമ്പനിയിലെ ജീവനക്കാര്‍
ഓഹരി വിപണിയിലെ അരങ്ങേറ്റം മിന്നിച്ച് സ്വിഗ്ഗി; കോടിപതികളായി കമ്പനിയിലെ ജീവനക്കാര്‍

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ഓഹരി വിപണിയിലെ അരങ്ങേറ്റത്തിനു പിന്നാലെ 500 ലധികം പേര്‍ കോടിപതി ക്ലബിലെത്തി. കമ്പനിയിലെ നിലവിലെ ജീവനക്കാരും മുന്‍ ജീവനക്കാരുമാണ് കോടിപതികളായത്. 5,000 ജീവനക്കാര്‍ക്ക് ഇഎസ്ഒപി(എംപ്ലോയിസ് സ്റ്റോക്ക് ഒപ്ഷന്‍ പ്ലാന്‍)വഴി 9000 കോടി രൂപയാണ് എത്തുക. ഇതുവഴി 5000 ജീവനക്കാരില്‍ നിന്നും 500 ജീവനക്കാരാണ് കോടീശ്വരന്മാരായി മാറുന്നത്.

Also Read:താഴോട്ട് തന്നെ; ഇന്ന് കുറഞ്ഞത് 320 രൂപ

371-390 രൂപയായിരുന്നു സ്വിഗ്ഗിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയില്‍ ഒരു ഓഹരിയുടെ വില. എട്ടു ശതമാനം പ്രീമിയത്തിലാണ് സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഓഹരികള്‍ വിപണിയില്‍ 7.69 ശതമാനം ഉയര്‍ന്ന് 420 രൂപയിലാണ് അരങ്ങേറ്റം കുറിച്ചത്. ഇഷ്യൂ വിലയേക്കാള്‍ 5.64 ശതമാനം ഉയര്‍ന്ന് 412 രൂപയിലാണ് ബിഎസ്ഇയിലെ ഓഹരികള്‍ ലിസ്റ്റ് ചെയ്തത്.

ഇത് ,പിന്നീട് 7.67 ശതമാനം ഉയര്‍ന്ന് 419.95 രൂപയിലെത്തി. 89,549.08 കോടി രൂപയായിരുന്നു ആദ്യകാല വ്യാപാരത്തില്‍ കമ്പനിയുടെ വിപണി മൂല്യം. 11,327 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐപിഒയുമായി സ്വിഗ്ഗി എത്തിയത്.

Top