സ്വിഗ്ഗിയും സൊമാറ്റോയും ഡെലിവറി ഏജന്റുമാരോട് ചെയ്യുന്നത് ക്രൂരത: രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ

സ്വിഗ്ഗിയും സൊമാറ്റോയും ഡെലിവറി ഏജന്റുമാരോട് ചെയ്യുന്നത് ക്രൂരത: രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ
സ്വിഗ്ഗിയും സൊമാറ്റോയും ഡെലിവറി ഏജന്റുമാരോട് ചെയ്യുന്നത് ക്രൂരത: രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ

ണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗിയുടെയും സൊമാറ്റോയുടെയും ഡെലിവറി ജീവനക്കാര്‍ നഗരങ്ങളിലെ പതിവ് കാഴ്ചയാണ്. സ്വിഗിയുടെ ചിഹ്നം പതിപ്പിച്ച ബാഗും, തൊപ്പിയും, ടീഷര്‍ട്ടുമെല്ലാം അവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. പക്ഷെ ഇതൊന്നും സ്വിഗി സൗജന്യമായല്ല ജീവനക്കാര്‍ക്ക് നല്‍കുന്നതെന്ന വാര്‍ത്തകളെത്തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒരു ബാഗിന് 299 രൂപയും രണ്ട് ടീ ഷര്‍ട്ടുകളും ഒരു ബാഗും ഉള്ള ഒരു സമ്പൂര്‍ണ കിറ്റിന് 1199 രൂപയും ഒരു റെയിന്‍ കോട്ടിന് 749 രൂപയുമാണ് സ്വിഗി ഈടാക്കുന്നത്. സ്വിഗിയുടെ ബാഗിന് കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന്റെ വില ഡെലിവറി ജീവനക്കാരുടെ വരുമാനത്തില്‍ നിന്ന് രണ്ട് ഗഡുക്കളായി കുറയ്ക്കും. ബ്രാന്‍ഡ് പരസ്യം ചെയ്യുന്ന ബാഗ്, റെയിന്‍കോട്ട്, ടി-ഷര്‍ട്ട് എന്നിവയ്ക്ക് ഡെലിവറി തൊഴിലാളികളില്‍ നിന്ന് നിരക്ക് ഈടാക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്.

മറ്റൊരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയിലെ അവസ്ഥയും വ്യത്യസ്തമല്ല. ഡെലിവറി ജീവനക്കാരില്‍ നിന്നും യൂണിഫോമുകള്‍ക്കും കിറ്റുകള്‍ക്കും സൊമാറ്റോ പണം ഈടാക്കുന്നുണ്ട്. മുംബൈ നഗരത്തില്‍ യൂണിഫോമിനും ബാഗിനും മാത്രം 1,600 രൂപയാണ് സൊമാറ്റോ ഈടാക്കുന്നത്. ഈ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന ശമ്പളം വാങ്ങുമ്പോഴാണ് വളരെ താഴ്ന്ന വരുമാനമുള്ള ഡെലിവറി ജീവനക്കാരോടുള്ള ഇത്തരം സമീപനമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. കമ്പനികള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കിറ്റുകള്‍ സൗജന്യമായി നല്‍കണമെന്നും അല്ലെങ്കില്‍ അധിക ചെലവില്ലാതെ ഏതെങ്കിലും തരത്തിലിവ പുതുക്കി വാങ്ങുന്നതിനുള്ള സൌകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ആരോപണങ്ങളെക്കുറിച്ചോ പൊതുജന പ്രതികരണത്തെക്കുറിച്ചോ സ്വിഗ്ഗി പ്രതികരിച്ചിട്ടില്ല. അടുത്തിടെ ഈ രണ്ടു പ്ലാറ്റുഫോമുകളും പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചിരുന്നു. 5 രൂപയില്‍ നിന്നും 6 രൂപയായാണ് പ്ലാറ്റ്‌ഫോം ഫീസ് ഇരു കമ്പനികളും വര്‍ധിപ്പിച്ചിരിക്കുന്നത്. 20 ശതമാനമാണ് വര്‍ധന. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സോഷ്യല്‍ മീഡിയയിലെ കനത്ത പ്രതിഷേധം നടക്കുന്നത്.

Top