ബേൺ: 2025 ജനുവരി ഒന്നു മുതൽ ബുർഖ നിരോധനം നടപ്പാക്കാനൊരുങ്ങി സ്വിറ്റ്‌സർലൻഡ്. മുഖം മറയ്‌ക്കുന്നതിനുള്ള നിരോധനം വിമാനങ്ങളിലോ നയതന്ത്ര, കോൺസുലാർ പരിസരങ്ങളിലോ ബാധകമല്ലെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കി. കൂടാതെ, ആരാധനാലയങ്ങളിലും മറ്റ് പുണ്യസ്ഥലങ്ങളിലും മുഖം മറയ്‌ക്കുന്ന വസ്ത്രങ്ങൾ അനുവദിക്കും.
Also Read: ടെക്‌നോളജിക്കല്‍ വാറിന് പിന്നില്‍ ഇസ്രയേല്‍; ബൂമറാങ് പോലെ തിരിച്ചടിക്കാന്‍ ഇറാന്‍
2021ൽ നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് സ്വിറ്റ്സർലൻഡിൽ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തിൽ വരുത്തുന്നത്. നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം $1,144) വരെ പിഴ ചുമത്തുമെന്നും ഫെഡറൽ കൗൺസിൽ അറിയിച്ചു. പരമ്പരാഗത ആചാരങ്ങൾ, കല ആവിഷ്കാരങ്ങൾ, പൊതുസമ്മേളനങ്ങൾ, പ്രതിഷേധങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ മുഖം മറക്കാൻ അവകാശമുണ്ട്.
തുനീഷ്യ, ഓസ്ട്രിയ, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, അടക്കം 16 രാജ്യങ്ങൾ നേരത്തെ ബുർഖ നിരോധനം നടപ്പാക്കിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദേശീയ കൗൺസിൽ ബുർഖ നിരോധന ബിൽ അവതരിപ്പിച്ചത്. മുസ്‍ലിം സംഘടനകളിൽ നിന്ന് ശക്തമായ വിമർശനം നേരിട്ടെങ്കിലും 51 ശതമാനം വോട്ടർമാർ നിരോധനത്തെ പിന്തുണച്ചു. ബില്ലിന് 151-29 വോട്ടോട് കൂടിയാണ് പിന്തുണ ലഭിച്ചത്.