14 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്ബോൾ ജീവിതത്തിൽ നിന്ന് വിരമിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷെര്‍ദാന്‍ ഷഖിറി

14 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്ബോൾ ജീവിതത്തിൽ നിന്ന്  വിരമിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷെര്‍ദാന്‍ ഷഖിറി
14 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്ബോൾ ജീവിതത്തിൽ നിന്ന്  വിരമിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷെര്‍ദാന്‍ ഷഖിറി

ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷെര്‍ദാന്‍ ഷഖിറി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 14 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ജീവിതത്തിനാണ് ഷഖിറി അവസാനമിട്ടിരിക്കുന്നത്. 125 മത്സരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി കളിച്ച ഷഖിറി 32 ഗോളുകള്‍ നേടി. 2010ലെ യൂറോ കപ്പ് മുതല്‍ 2024ലെ യൂറോ വരെ ഏഴ് പ്രധാന ടൂര്‍ണമെന്റുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഷഖിറി പ്രതിനിധീകരിച്ചു.

ഇത്തവണത്തെ യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് സ്വിസ് സംഘം പുറത്തായത്. രാജ്യത്തോടൊപ്പം കളിച്ചത് മറക്കാനാവില്ലെന്ന് ഷഖിറി പ്രതികരിച്ചു. ഏഴ് ടൂര്‍ണമെന്റുകള്‍, ഒരുപാട് ഗോളുകള്‍, 14 വര്‍ഷം, ഇപ്പോള്‍ ഒരു വിടവാങ്ങലിന് സമയമായിരിക്കുന്നു. എല്ലാവരോടും നന്ദി പറയുന്നുവെന്നും താരം പറഞ്ഞു.

ജന്മം കൊണ്ട് കൊസേവ സ്വദേശിയാണ് ഷഖിറി. കൊസോവ-സെര്‍ബിയ യുദ്ധത്തെ തുടര്‍ന്ന് നാലാം വയസില്‍ താരം രാജ്യത്ത് നിന്ന് പാലായനം ചെയ്തു. പിന്നാലെ ഷഖിറിയുടെ കുടുംബം സ്വിറ്റ്സര്‍ലാന്‍ഡില്‍ അഭയം പ്രാപിച്ചു. ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസരിയോയുടെ കടുത്ത ആരാധകരനായിരുന്നു ഷഖിറി. റൊണാള്‍ഡോയെപ്പോലെ ഒരു ഫുട്‌ബോള്‍ ആരാധകരനാകുകയെന്നതാണ് ഷഖിറിയെ കാല്‍പ്പന്തിലേക്ക് അടുപ്പിച്ചത്. കൊസോവ, സ്വിറ്റ്‌സര്‍ലന്‍ഡ് രാജ്യങ്ങളുടെ പതാകകള്‍ ബൂട്ടില്‍ പതിപ്പിച്ചാണ് താരത്തെ ഗ്രൗണ്ടുകളില്‍ കാണുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ എഫ് സി ബേസലില്‍ ആണ് ഷഖിറിയുടെ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തിന് തുടക്കമായത്. 2012-13 സീസണില്‍ ട്രെബിള്‍ നേടിയ ബയേണ്‍ മ്യൂണിക് ടീമില്‍ താരം അം?ഗമായിരുന്നു. ഇന്റര്‍ മിലാന്‍, ഇം?ഗ്ലീഷ് ക്ലബ് സ്റ്റോക്ക് സിറ്റി, ലിവര്‍പൂള്‍ ക്ലബുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. ഇപ്പോള്‍ മേജര്‍ ലീഗ് സോക്കറില്‍ ചിക്കാഗോ എഫ് സിയുടെ ഭാഗമായ താരമാണ് ഷഖിറി.

Top