‘സിലബസ് കുറയ്ക്കില്ല’: റിപ്പോർട്ടുകൾ തള്ളി സിബിഎസ്ഇ

2025ലെ ബോർഡ് പരീക്ഷകൾക്കായി 10, 12 ക്ലാസുകളിലെ സിലബസിൽ 15 ശതമാനം വരെ കുറവ് സിബിഎസ്ഇ പ്രഖ്യാപിച്ചതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

‘സിലബസ് കുറയ്ക്കില്ല’: റിപ്പോർട്ടുകൾ തള്ളി സിബിഎസ്ഇ
‘സിലബസ് കുറയ്ക്കില്ല’: റിപ്പോർട്ടുകൾ തള്ളി സിബിഎസ്ഇ

ന്യൂഡൽഹി: വാർത്തകൾ തള്ളി സിബിഎസ്ഇ. 2025ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാൻ നിർദേശിച്ചെന്നത് വ്യാജ വാർത്തയാണെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ). തങ്ങൾ അത്തരം നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സൂചിപ്പിച്ച ബോർഡ്, മൂല്യനിർണയ സമ്പ്രദായത്തിലോ പരീക്ഷാ നയത്തിലോ എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. സിബിഎസ്ഇയുടെ നയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ചാനലുകൾ വഴിയോ മാത്രമേ പ്രസിദ്ധീകരിക്കൂവെന്നും അറിയിച്ചു.

Also Read :ഡോക്ടർമാർ മരുന്നുകളുടെ പാർശ്വഫലങ്ങൾ രോഗികളോട് വ്യക്തമാക്കണമെന്ന ഹർജി തള്ളി

നവംബർ അവസാനത്തോടെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തിറക്കും. 2025ലെ ബോർഡ് പരീക്ഷകൾക്കായി 10, 12 ക്ലാസുകളിലെ സിലബസിൽ 15 ശതമാനം വരെ കുറവ് സിബിഎസ്ഇ പ്രഖ്യാപിച്ചതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, 2025 ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്നാണ് നിലവിൽ പ്രതീക്ഷ.

Top