മോശം കൊളസ്ട്രോള്‍ കൂടുന്നതിന്റെ ലക്ഷണങ്ങള്‍

മോശം കൊളസ്ട്രോള്‍ കൂടുന്നതിന്റെ ലക്ഷണങ്ങള്‍

ക്തപരിശോധന നടത്താതെ തന്നെ ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കുന്നത് നമുക്ക് തിരിച്ചറിയാന്‍ സാധിയ്ക്കും. കൊളസ്ട്രോള്‍ ആരോഗ്യകരമായ ജീവിതത്തില്‍ വില്ലനായി വരുന്ന ഒന്നാണ്. ഹൃദയത്തിലേയ്ക്ക് രക്തം കൊണ്ടുപോകുന്ന കുഴലുകളില്‍ ഇത് അടിഞ്ഞ് കൂടിയാല്‍ ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടയുകയും ഇതിലൂടെ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള അവസ്ഥകളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ നല്ലതും ചീത്തയുമായ കൊളസ്ട്രോളുണ്ട്. നല്ല കൊളസ്ട്രോള്‍ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എന്നും മോശം കൊളസ്ട്രോള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ എന്നും അറിയപ്പെടുന്നു. ഇതില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിച്ചാല്‍ ശരീരത്തില്‍ തന്നെ പല ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. മോശം കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ ചര്‍മ്മത്തില്‍ നിറവ്യത്യാസം വരുന്നത് സാധാരണയാണ്. ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകുന്നു, ചുവന്ന നിറത്തിലെ പാടുകളും തടിപ്പുകളുമെല്ലാമുണ്ടാകുന്നു. കാലിന് പുറകില്‍, കൈ രേഖകളില്‍, കണ്ണിന്റെ മൂലകളില്‍ മോശം കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ വ്യത്യാസങ്ങളും തടിപ്പുമെല്ലാമുണ്ടാകും. കണ്ണിലെ കോര്‍ണിയക്ക് ചുറ്റും വെളുത്ത നിറത്തിലെ ആവരണം കാണപ്പെടുന്നു. ഇതെല്ലാം കൊളസ്ട്രോള്‍ കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കൂടിയാണ്.

?കൊളസ്ട്രോള്‍ കാലുകളില്‍ പല മാറ്റങ്ങളും ഉണ്ടാക്കുന്നു . കാലുകളില്‍ നീരും വേദനയും മരവിപ്പുമെല്ലാം അനുഭവപ്പെടുന്നു. ചിലപ്പോള്‍ മുട്ടില്‍ അനുഭവപ്പെടുന്ന വേദനയും കൊളസ്ട്രോള്‍ കാരണമുണ്ടാകാറുണ്ട്. ചിലര്‍ക്ക് കാലുകളില്‍ അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു. നടക്കുമ്പോള്‍ കാലുകളില്‍ വേദന വരുന്നത് ചിലരില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ വരുന്ന ലക്ഷണമാണ്. കാലില്‍ മരവിപ്പും തരിപ്പുമെല്ലാം അനുഭവപ്പെടുന്നു. കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ ദഹന പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നത് സാധാരണയാണ്. ഗ്യാസ് പ്രശ്നങ്ങളും ദഹനക്കുറവും അനുഭവപ്പെടുന്നു. ചിലര്‍ക്ക് കാഴ്ചക്കുറവും കൊളസ്ട്രോള്‍ വര്‍ദ്ധനവിന് കാരണമായേക്കാം . കൊളസ്ട്രോള്‍ കൂടുന്നത് ശരീരത്തിലെ രക്തപ്രവാഹത്തിനെ തടസപ്പെടുത്തുന്നു. ഇത് തലചുറ്റല്‍, തലവേദന പോലുള്ള അസ്വസ്ഥതകള്‍ എന്നിവയ്ക്കെല്ലാം ഇടയാക്കാം. കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ നെഞ്ചുവേദനയും അനുഭവപ്പെടാം. നഖങ്ങളുടെ ആരോഗ്യവും കൊളസ്ടോള്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ തകരാറിലാകും. നഖത്തിന്റെ നിറം വിളറിയതാകും. രക്തവും ഓക്സിജനും കുറയുന്നത് തന്നെയാണ് കാരണം. നഖത്തിന് അടിയിലായി ഇരുണ്ട വരകള്‍ പ്രത്യക്ഷപ്പെടുന്നു. ഇത് ചുവപ്പ്, ബ്രൗണ്‍ നിറങ്ങളിലായിരിയ്ക്കും. നഖങ്ങള്‍ ആരോഗ്യത്തോടെ വളരാതെയിരിയ്ക്കും.

Top