CMDRF

ബോഗെയ്ൻവില്ലയുടെ സിനോപ്‌സിസ് പുറത്ത്

പ്രേക്ഷകരെ ആകാംഷയിലാക്കി 'ബോഗെയ്ൻവില്ല'യുടെ സിനോപ്‌സിസ് കഴിഞ്ഞ ദിവസം പുറത്തുവന്നു

ബോഗെയ്ൻവില്ലയുടെ സിനോപ്‌സിസ് പുറത്ത്
ബോഗെയ്ൻവില്ലയുടെ സിനോപ്‌സിസ് പുറത്ത്

കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ്ഫാസിൽ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബോഗെയ്ൻവില്ല. ചിത്രത്തിന്റെ പ്രോമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രമുഖ നോവലിസ്റ്റായ ലാജോ ജോസും അമൽ നീരദും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകരെ ആകാംഷയിലാക്കി ‘ബോഗെയ്ൻവില്ല’യുടെ സിനോപ്‌സിസ് കഴിഞ്ഞ ദിവസം പുറത്തുവന്നു. പ്രമുഖ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈ ഷോയിലാണ് ചിത്രത്തിന്റെ ചെറുവിവരണം പുറത്തു വന്നത്. സൈക്കോളജി ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. കേരളത്തിൽ സന്ദർശനത്തിന് എത്തിയ ടൂറിസ്റ്റുകളെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിൽ ഒരു കുടുംബം ഉൾപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത് എന്നാണ് ബുക്ക്‌മൈഷോ പറയുന്നത്.

ചിത്രത്തിന്റെ പ്രോമോ ഗാനമായ സ്തുതി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വിനായക് ശശികുമാറിൻറെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകിയ ഗാനം ഇതിനോടകം ട്രെന്റിംഗ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. സുഷിനും മേരി ആൻ അലക്‌സാണ്ടറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top