CMDRF

കാന്‍സറിനെ അതിജീവിച്ച് പൊതുജീവിതത്തിലേക്ക് തിരിച്ചു വന്ന സിറിയന്‍ പ്രഥമ വനിത അസ്മാ അല്‍ ആസാദിന് ലുക്കീമിയ സ്ഥിരീകരിച്ചു

ഡമസ്‌ക്കസ്: സ്തനാര്‍ബുദത്തെ അതിജീവിച്ച് പൊതുജീവിതത്തിലേക്ക് തിരിച്ചു വന്ന സിറിയന്‍ പ്രഥമ വനിത അസ്മാ അല്‍ ആസാദിന് ലുക്കീമിയ സ്ഥിരീകരിച്ചു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിന്റെ ഓഫീസ് ആണ് ചൊവ്വാഴ്ച ഇതുമായി സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ലുക്കീമിയയിലെ അക്യൂട്ട് മൈലോയ്ഡ് എന്ന വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി ജോലി ചെയ്തിരുന്ന അസ്മ 2000 ലാണ് ജോലി ഉപേക്ഷിച്ച് ബാഷര്‍ ആസാദിനെ വിവാഹം കഴിക്കുന്നത്. 2018 ലാണ് അസ്മയ്ക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. ഒരുവര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം കാന്‍സര്‍ മുക്തയായി തിരിച്ചു വന്നു. എന്നാല്‍ ആറ് വര്‍ഷത്തിന് ശേഷം ശരീരത്തിന്റെ മറ്റൊരു ഭാഗത്തെ കൂടി ഇപ്പോള്‍ കാന്‍സര്‍ ബാധിച്ചു.

‘താന്‍ ഇപ്പോള്‍ സെക്കന്‍ഡ് കാന്‍സറിന് ഇരയാണെന്നും എന്നാല്‍ ഉടന്‍ തന്നെ ഇതിനെയും അതിജീവിച്ച് നിങ്ങള്‍ക്ക് മുമ്പിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും അസ്മ പറഞ്ഞു’.

Top