കൊച്ചി: ജൂലൈ മൂന്നിന് നുശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. നടപടി നേരിടുന്ന വൈദികർക്ക് വിവാഹം നടത്താനും അധികാരമില്ല. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആണ് സർക്കുലർ ഇറക്കിയത്. ഈ സർക്കുലർ ജൂൺ 16 ഞായറാഴ്‍ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണം.
സഭാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാ സഭയിൽ തുടരാൻ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം. മാർപാപ്പയുടെ നിർദേശപ്രകാരമാണ് വിമതർക്കെതിരെ സഭാ നേതൃത്വം നടപടി സ്വീകരിക്കുന്നത്. സിറോ മലബാർ സഭയിലെ എല്ലാ വൈദികർക്കും ഈ ഉത്തരവ് ബാധകം ആയിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. ഉത്തരവ് പാലിക്കാത്ത വൈദികർക്ക് പൗരോഹിത്യ ശുശ്രൂഷയിൽ നിന്നും വിലക്കേർപ്പെടുത്തും.