ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നെത്തി ഇന്ത്യയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ മുംബൈയിലെ അഫ്ഗാനിസ്ഥാന്റെ ആക്ടിങ് കോണ്‍സുലായി നിയമിച്ച് താലിബാൻ. ഏഴ് വര്‍ഷമായി ഇന്ത്യയില്‍ പഠിക്കുന്ന ഇക്രാമുദ്ദീന്‍ കമീല്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് താലിബാൻ ഈ ചുമതലയേൽപ്പിച്ചത്. എന്നാല്‍ താലിബാന്റെ ഈ നടപടിയിൽ ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
Also Read: ഇനി ചില്ലറയും വേണ്ട, കണ്ടക്ടറുമായി തർക്കവും വേണ്ട; യുപിഐയുമായി കെഎസ്ആർടിസി
അതേസമയം, ഈ നിയമനത്തിന് ഇന്ത്യ അംഗീകാരം നൽകിയാൽ ഇന്ത്യയിലെ താലിബാന്റെ ആദ്യത്തെ നയതന്ത്ര നിയമനമായി കമീല്‍ മാറും. ഡല്‍ഹി സൗത്ത് ഏഷ്യ യൂണിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര നിയമത്തില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് ഇക്രാമുദ്ദീന്‍ കമില്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇക്രാമുദ്ദീന്‍ ഇന്ത്യയില്‍ പഠിക്കുകയാണ്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇയാൾ മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിലെ സുരക്ഷാ അതിര്‍ത്തി വിഷയങ്ങളില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനം അനുഷ്ടിച്ച് പരിചയമുള്ള ആളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ താലിബാന്റെ നിര്‍ദ്ദേശം പരിഗണനയിൽ വന്നിട്ടുണ്ടെങ്കിലും ഇന്ത്യ മറുപടിയൊന്നും പറഞ്ഞിട്ടില്ല. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പോടുകൂടിയാണ് ഇക്രാമുദ്ദീന്‍ ഇന്ത്യയിലെത്തി പഠിക്കുന്നത്.