സ്ത്രീകൾ ഉറക്കെ ഖുർആൻ വായിക്കരുത്; പുതിയ വിലക്കുമായി താലിബാൻ

ടാക്‌സി ഡ്രൈവർമാർക്ക് ഒരു പുരുഷ ബന്ധു കൂടെയില്ലാതെ സ്ത്രീകളെ കയറ്റിയതിന് പിഴകൾ നേരിടേണ്ടിവരും

സ്ത്രീകൾ ഉറക്കെ ഖുർആൻ വായിക്കരുത്; പുതിയ വിലക്കുമായി താലിബാൻ
സ്ത്രീകൾ ഉറക്കെ ഖുർആൻ വായിക്കരുത്; പുതിയ വിലക്കുമായി താലിബാൻ

കാബൂൾ: സ്ത്രീകൾ ഇനി ഉറക്കെ ഖുർആൻ പാരായണം ചെയ്യരുതെന്ന പുതിയ ഉത്തരവിറക്കി താലിബാൻ. വിർജീനിയ ആസ്ഥാനമായുള്ള അമു ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നേരത്തെ സ്ത്രീകൾ വാങ്ക് വിളിക്കുന്നതും തക്ബീർ മുഴക്കുന്നതും താലിബാൻ വിലക്കിയിരുന്നു. പിന്നാലെ ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതും വിലക്കിയിരിക്കുകയാണ്.

Also Read: ഒരു മിസൈല്‍ കൂടി തൊടുക്കാന്‍ തുനിഞ്ഞാല്‍ മാരകമായ പ്രഹരമേൽപ്പിക്കും’; ഇറാന് ഭീഷണിയുമായി ഇസ്രയേൽ

പ്രാർത്ഥനക്കിടെ, സ്ത്രീകൾ മറ്റുള്ളവർക്ക് കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ സംസാരിക്കരുതെന്നും, സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്നും മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി അറിയിച്ചു. ഒരു സ്ത്രീയുടെ ശബ്ദം സവിശേഷമായി കണക്കാക്കപ്പെടുന്നു. മറ്റുള്ള സ്ത്രീകൾ പോലും അത് കേൾക്കാൻ പാടില്ല. അതേസമയം, പുതിയ ഉത്തരവ് സ്ത്രീകൾ പുറത്ത് സംസാരിക്കുന്നത് വിലക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

നിലവിൽ ടാക്‌സി ഡ്രൈവർമാർക്ക് ഒരു പുരുഷ ബന്ധു കൂടെയില്ലാതെ സ്ത്രീകളെ കയറ്റിയതിന് പിഴകൾ നേരിടേണ്ടിവരും. സ്ത്രീകൾ മുഖമടക്കം മൂടണമെന്നതും നിയമമാണ്. വിലക്കുകൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷയാണ് ലഭിക്കുക.

Top