താമര വിത്തിന്റെ ഗുണങ്ങള്‍ പലതാണ്, തടി കുറക്കുന്നത് മുതല്‍ പ്രമേഹം തടയാന്‍ വരെ ഇത് സഹായിക്കും. താമര പൂവ് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ എത്ര പേര്‍ക്ക് അറിയാം താമര വിത്തിന്റെ ഗുണങ്ങള്‍, ആരോഗ്യഗുണങ്ങളുടെ കലവറയാണിവ. അന്നജം, കാല്‍സ്യം, കോപ്പര്‍, ഭക്ഷ്യനാരുകള്‍, ഊര്‍ജ്ജം, ഫോളേറ്റ്, അയണ്‍, മഗ്‌നീഷ്യം, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് താമര വിത്തുകള്‍. പ്രമേഹം നിയന്ത്രിക്കുന്നത് മുതല്‍ തടി കുറയക്കാന്‍ വരെ ഇവ സഹായിക്കുന്നു. ഇവ പാലിനൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ഇരട്ടിഫലം നല്‍കുന്നു. ഇവ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കൊഴുപ്പ് കോശങ്ങള്‍ മൂലമാണ് ശരീര ഭാരം കൂടുന്നത്, കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയാന്‍ താമര വിത്തുകള്‍ക്ക് കഴിയുമത്രേ. താമര വിത്തുകളിലെ പോളിഫെനോളുകള്‍ ശരീരത്തിന്റെ ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തും. എന്നിരുന്നാലും ഭാരം കുറക്കാന്‍ എത്രത്തോളം താമരവിത്ത് സഹായിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.
താമര വിത്തുകളില്‍ അടങ്ങിയിരിക്കുന്ന സാപ്പോണിനുകളും ഫ്‌ലേവനോയ്ഡുകളും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുമെന്നാണ് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. താമര വിത്തുകളിലെ ആല്‍ക്കലോയിഡുകള്‍ കൂടുതല്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു, അതുവഴി വിഷാദരോഗവും ഇല്ലാതാക്കും. ആന്റി ഓക്‌സിഡന്റുകളും താമര വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയ്ഡുകള്‍ ശരീരത്തിലെ ഹാനികരമായ തന്മാത്രകളെ ചെറുക്കാനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. അതുപോലെതന്നെ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനും താമരവിത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് സാധിക്കും. ഇവ കൊളാജന്റെ ഉല്‍പ്പാദനം കൂട്ടുന്നു. മാത്രമല്ല പ്രോട്ടീന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യും.
ഗര്‍ഭസ്ത സ്ത്രീകള്‍ക്ക് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കാന്‍ താമരവിത്ത് സഹായിക്കും, അതുകൊണ്ട് തന്നെ ഒരുപിടി താമരവിത്ത് ദിവസവും കഴിക്കാം. ചെറിയ കുട്ടികളില്‍ വിശപ്പില്ലായ്മ പരിഹരിക്കാനും താമര വിത്ത് കഴിക്കാറുണ്ട്. എന്നാല്‍ ഗര്‍ഭിണികളും കുട്ടികളും താമര വിത്ത് കഴിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തേടാന്‍ മറക്കരുത്. താമര വിത്തുകള്‍ കഴിക്കുന്നതിനു മുന്‍പ് എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നോക്കാം, ചില ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ ജാഗ്രത പാലിക്കണം. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഇത് കഴിക്കുന്നത് ശരീരത്തിന്റെ ചൂട് കൂടാന്‍ കാരണമാകും. പ്രായമായവരും കുട്ടികളും താമര വിത്തുകളുടെ ഉപയോഗത്തെ ശ്രദ്ധയോടെ സമീപിക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.