ചെന്നൈ: തമിഴ് നടന്‍ ബിജിലി രമേശ്(46)അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരച്ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും. മദ്യപാനം മൂലമാണ് അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗം ബാധിച്ചത്. മദ്യപാനം തന്റെ ജീവിതം തകര്‍ത്തുവെന്ന് സമ്മതിച്ചുകൊണ്ടൊരു വീഡിയോ ബിജിലി യൂട്യൂബില്‍ പങ്കുവച്ചിരുന്നു. തീര്‍ത്തും അനാരോഗ്യവാനായി കാണപ്പെട്ട ബിജിലി വളരെ വൈകാരികമായാണ് ഈ വിഡിയോയില്‍ പ്രതികരിച്ചത്. ആരാധകര്‍ ബിജിലിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചെങ്കിലും എല്ലാം വിഫലമാക്കി അദ്ദേഹം രോഗത്തോട് കീഴടങ്ങുകയായിരുന്നു.
also read: മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളി സുരേഷ് ഗോപി
നെല്‍സണ്‍ ദിലീപ് കുമാറാണ് ബിജിലിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. നത്‌പെ തുണൈ, കാത്തു വാക്കുളെ രണ്ടു കാതല്‍, പൊന്‍മഗള്‍ വന്താല്‍, ആടൈ, സിവപ്പു മഞ്ചള്‍ പച്ചൈ, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എല്ലാം ചെറിയ വേഷങ്ങളായിരുന്നു. ഹാസ്യ താരമായിരുന്നിട്ടും മികച്ച വേഷങ്ങള്‍ ബിജിലിയെ തേടിയെത്തിയില്ല. സമാന്തരമായി ടെലിവിഷന്‍ പരിപാടികളിലും കോമഡി ഷോകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.