CMDRF

തമിഴ് നായികാ താരം പ്രീതി മുകുന്ദന്‍ മലയാളത്തിലേക്ക്

ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ് ''മേനേ പ്യാര്‍ കിയ''

തമിഴ് നായികാ താരം പ്രീതി മുകുന്ദന്‍ മലയാളത്തിലേക്ക്
തമിഴ് നായികാ താരം പ്രീതി മുകുന്ദന്‍ മലയാളത്തിലേക്ക്

കൊച്ചി: സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രശസ്ത തമിഴ് നായികാ താരം പ്രീതി മുകുന്ദന്‍ മലയാളത്തിലേക്ക്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’ എന്ന ചിത്രത്തില്‍ നായികയായാണ് പ്രീതി മുകുന്ദന്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ് ”മേനേ പ്യാര്‍ കിയ”. സംവിധായകനായ ഫൈസല്‍ ഫസിലുദീന്‍, ബില്‍കെഫ്‌സല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഡോണ്‍പോള്‍ പി, സംഗീതം-അജ്മല്‍ ഹസ്ബുള്ള, എഡിറ്റിംഗ്- കണ്ണന്‍ മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനില്‍ കുമാരന്‍.

Also Read: ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് ‘പൊന്മാൻ’

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, കോസ്റ്റ്യൂംസ്-അരുണ്‍ മനോഹര്‍, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, സംഘട്ടനം-കലൈ കിങ്‌സൺ, പ്രൊജക്റ്റ് ഡിസൈനര്‍-സൗമ്യത വര്‍മ്മ, ഡിഐ- ബിലാല്‍ റഷീദ്, ഡിസ്ട്രിബൂഷന്‍ ഹെഡ്-പ്രദീപ് മേനോന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-സവിന്‍ സാ, സ്റ്റില്‍സ്-ഷൈന്‍ ചെട്ടികുളങ്ങര, എഐ പോസ്റ്റര്‍- ലിബിന്‍ ബാഹുലേയന്‍, ഡിസൈന്‍-യെല്ലോ ടൂത്സ്, വിതരണം- സ്‌പൈര്‍ പ്രൊഡക്ഷന്‍സ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Top