ചെന്നൈ: തമിഴ് യുവ സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു. ചെന്നൈയില്‍ വച്ച് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
2017-ൽ പുറത്തിറങ്ങിയ ‘ഒരു കിടായിൻ കരുണൈ മനു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്. ഈ ചിത്രത്തിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ ശരൺ ആണ് സുരേഷിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.
എം മണികണ്ഠന് സംവിധാനം ചെയ്ത ‘കാക്ക മൊട്ടൈ’യിലൂടെ സഹസംവിധായകനായാണ് സുരേഷ് സിനിമാജീവിതം ആരംഭിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ഒരു കിടായിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ സംവിധായകനായി. ഭാര്യയും രണ്ട് മക്കളുമുണ്ട്. യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലാണ് മരണം.