സംവിധായകന്‍ വെട്രിമാരന്‍ എന്‍എഫ്ആര്‍ ഗ്ലോബല്‍ അക്കാദമി അവാര്‍ഡ് ജൂറി ചെയര്‍മാന്‍

സംവിധായകന്‍ വെട്രിമാരന്‍ എന്‍എഫ്ആര്‍ ഗ്ലോബല്‍ അക്കാദമി അവാര്‍ഡ് ജൂറി ചെയര്‍മാന്‍
സംവിധായകന്‍ വെട്രിമാരന്‍ എന്‍എഫ്ആര്‍ ഗ്ലോബല്‍ അക്കാദമി അവാര്‍ഡ് ജൂറി ചെയര്‍മാന്‍

കൊച്ചി: തമിഴ് സംവിധായകന്‍ വെട്രിമാരന്‍ നിയോ ഫിലിം റിപ്പബ്ലിക് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ അക്കാദമി അവാര്‍ഡ് നിര്‍ണ്ണയിക്കുന്ന ജൂറി ചെയര്‍മാന്‍. ആടുകളം, വിസാരണൈ, അസുരന്‍ തുടങ്ങി നിരവധി നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ സംവിധായകനായ വെട്രിമാരന്‍ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വെട്രിമാരന്റെ വരവ് അറിയിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് എന്‍എഫ്ആര്‍ ഗ്ലോബല്‍ അക്കാദമി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Top